Todays_saint

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26

Sathyadeepam

ഇരട്ടകളായ അറേബ്യന്‍ ക്രിസ്ത്യാനികളായിരുന്നു കോസ്മാസും ഡാമിയനും. ടര്‍ക്കിയില്‍ സിലിസ്യായില്‍ അവരിരുവരും രോഗീശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരുന്ന ഡോക്ടര്‍മാരായിരുന്നു. സേവനത്തിന് അവരിരുവരും പ്രതിഫലം വാങ്ങിയിരുന്നില്ല എന്നതായിരുന്നു പ്രത്യേകത.

ശാരീരികരോഗങ്ങള്‍ സുഖമാക്കുന്നതോടൊപ്പം രോഗികളുടെ ആത്മീയ രോഗങ്ങളും സുഖമാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അവരുടെ അത്ഭുതകരമായ രോഗീശുശ്രൂഷയും മാതൃകാപരമായ ജീവിത വിശുദ്ധിയും അനേകം അവിശ്വാസികളെ വിശ്വാസജീവിതത്തിലേക്ക് ആകര്‍ഷിച്ചു.

ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി മതപീഡനം ആരംഭിച്ചപ്പോള്‍, വളരെ പ്രസിദ്ധരായ ക്രിസ്തീയ വിശ്വാസികളായിരുന്ന കോസ്മാസും ഡാമിയനും ആദ്യം തന്നെ തടവിലാക്കപ്പെട്ടു.

പലവിധത്തിലുള്ള പീഡനങ്ങള്‍ക്കുശേഷം അവരിരുവരേയും ശിരഛേദം ചെയ്ത് വധിച്ചു. അവരുടെ പ്രസിദ്ധി ക്രിസ്തീയ വിശ്വാസികള്‍ ഉള്ളിടത്തെല്ലാം പെട്ടെന്നു പ്രചരിച്ചു. പാശ്ചാത്യ-പൗരസ്ത്യദേശങ്ങളിലെല്ലാം അവരുടെ പേരില്‍ ദൈവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

സകല വിശുദ്ധരുടെ ലുത്തിനിയയില്‍ ഇവരുടെയും പേരു ചേര്‍ക്കപ്പെട്ടു. ദിവ്യബലിയുടെ പ്രാര്‍ത്ഥനയില്‍ അവസാനം ചേര്‍ക്കപ്പെട്ട പേരുകളും ഇവരുടേതാണ്.

ഔഷധ നിര്‍മ്മാണ വിതരണക്കാരുടെയും ബാര്‍ബര്‍മാരുടെയും ഡോക്ടര്‍മാരുടെയും സര്‍ജന്മാരുടെയും ദന്തഡോക്ടര്‍മാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരാണ് വി. കോസ്മാസും വി. ഡാമിയനും.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6