Kerala

സ്വാതന്ത്ര്യ ദിനാഘോഷവും ദേശീയ ഗാന, ദേശാഭക്തി ഗാന മത്സരവും സംഘടിപ്പിച്ചു

Sathyadeepam

കൊച്ചി : ചാവറ കൾച്ചർ സെന്ററിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും  ദേശീയ ഗാന, ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുകയും ചെയ്തു. സി. എം. ഐ. സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി. എം. ഐ., ദേശീയ പതാക ഉയർത്തി. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ സന്ദേശം നൽകി.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ,, ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം, പി ഐ ശങ്കരനാരായണൻ, ടി പി വിവേക്, രാമ ചന്ദ്രൻ  പുറ്റമനൂർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. സൈബർ ഡോo സർക്കിൾ ഇൻസ്പെക്ടർ എ.അനന്തലാൽ മുഖ്യാതിഥിയായിരുന്നു. ദേശീയ ഗാന മത്സരത്തിൽ ഒന്നാം  സ്ഥാനം എൽ പി വിഭാഗത്തിൽ വിദ്യോദയ സ്കൂളും  രണ്ടാം സമ്മാനം സെന്റ് ആന്റണീസ് സ്കൂളും .മൂന്നാം സമ്മാനം  ചിന്മയ സ്കൂളും കരസ്ഥമാക്കി.

യു പി.വിഭാഗത്തിൽ ഒന്നാം  സ്ഥാനം ചിന്മയ വിദ്യാലയം രണ്ടാം സ്ഥാനം സെന്റ് ആന്റി സ്കൂളും മൂന്നാംസ്ഥാനം സെന്റ് ഡമിനിക് സ്കൂളും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് തോമസ് ഹൈസ്കൂളും,  ശ്രീ സായിവിദ്യ വിഹാർ അലുവയും പങ്കിട്ടു. രണ്ടാം സ്ഥാനം ഗവൺമെന്റ് ഹൈസ്കൂൾ എളമക്കര മൂന്നാം സ്ഥാനം സെന്റ് ഡോമീനിക് ഹൈസ്കൂൾ പള്ളുരുത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെ. തെരെസാസ് സ്കൂളും രണ്ടാം സ്ഥാനം സെന്റ് ആന്റണീസ് സ്കൂൾ, മൂന്നാംസ്ഥാനം വിദ്യോദയ സ്‌കൂളും കരസ്ഥമാക്കി.

ദേശഭക്തിഗാന മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻമേരിസ്  എൽ പി സ്കൂളും രണ്ടാം സ്ഥാനം സെന്റ് ആന്റണീസ്  ഇംഗ്ലീഷ് മീഡിയം സ്കൂളും മൂന്നാം സ്ഥാനം വിദ്യോദയ സ്കൂളും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെ. ഡോമിനിക് സ്‌കൂളും  രണ്ടാം സ്ഥാനം സെ.മേരിസ് യുപി സ്കൂൾ തേവരയും മൂന്നാം സ്ഥാനം ഭവൻസ് വിദ്യാമന്ദിർ ഏരൂർ, കരസ്ഥമാക്കി.

ഹൈസ്കൂൾ ഭാഗത്തിൽ ഒന്നാം സ്ഥാനം ഭവൻസ് ഏരു രും രണ്ടാം സ്ഥാനം സെന്റ് തോമസ് സ്കൂൾ പെരുമാനൂർ മൂന്നാം സ്ഥാനം ശ്രീ സായിവിദ്യാ വിഹാർ ആലുവയും കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം അൽ ആമീൻ പബ്ലിക് സ്കൂൾ ഇടപ്പള്ളിയും രണ്ടാം സ്ഥാനം സെ. തെരേസസ് ഹൈസ്കൂളും മൂന്നാംസ്ഥാനം സെന്റ് ആന്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി.  വിജയികൾക്ക് ടി. ജെ. വിനോദ് എം. എൽ. എ., സമ്മാനങ്ങൾ വിതരണം ചെയ്തു.

പി.ഐ ശങ്കരനാരായണൻ, ഫാദർ അനിൽ ഫിലിപ്പ് സി എം ഐ, ടി പി. വിവേക്, ജോൺസൺ സി. എബ്രഹാം, ഡോ. കിഷോർ ലാൽ എന്നിവർ പ്രസംഗിച്ചു. അബാ സ്പേസ് റിസർച്  ഓർഗാണൈസേഷന്റെ നേതൃത്വത്തിൽ ഗിന്നസ് റെക്കോർഡ് ലഭിച്ച കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.

പത്രോച്ചൻ is Sketched!!!

ഭരണഘടനാ സംരക്ഷണവും മാധ്യമങ്ങളും

ഹങ്കറിയിലെ വിശുദ്ധ സ്റ്റീഫന്‍  (969-1038) : ആഗസ്റ്റ് 16

മരണയറിയിപ്പും കുടുംബക്കല്ലറ മാഹാത്മ്യവും

കൊച്ചിയിലെ കപ്പലൊച്ചകൾ [02]