പത്രോച്ചൻ is Sketched!!!

Bible Homes | Season 2 | Episode 20
പത്രോച്ചൻ is Sketched!!!
Published on
  • അച്ചൻകുഞ്ഞ്

Part 01

Guyss, ഈശോപ്പന്‍ തന്റെ കൂടെ കൂട്ടാന്‍ പറ്റിയ FRIENDS നെ SKETCH ചെയ്തു ഇറങ്ങിയിരിക്കുകയാണ്...

വേഗം ബൈബിള്‍ എടുത്ത് KISS ചെയ്ത് യോഹന്നാന്‍ 1:35-42 വായിച്ചോളൂ.

സ്‌നാപക യോഹന്നാന്റെ GANG ല്‍ നിന്നാണ് ആദ്യത്തെ SKETCH. പത്രോസ് അച്ചായന്റെ ചേട്ടന്‍ അന്ത്രയോസേട്ടന്റെയും വേറെ ഒരു ശിഷ്യന്റെയും കൂടെ സ്‌നാപകന്‍ ഇരിക്കുമ്പോളാണ് യേശു നടക്കുന്നത് യോഹന്നാന്റെ കണ്ണില്‍ പതിയുന്നത്.

FIRST SIGHT ല്‍ തന്നെ യോഹന്നാന്‍ ഈശോപ്പനെ നോക്കി PROCLAIM ചെയ്തു, ''ഇതാ ദൈവത്തിന്റെ കുഞ്ഞാട്.''

അത്രയേറെ പോസിറ്റീവ് ENCOURAGEMENT കേട്ടപ്പോള്‍, അന്ത്രയോസേട്ടന്‍ ഒരൊറ്റ നോട്ടത്തില്‍ JESUS നെ FOLLOW ചെയ്യുന്നു. ഈശോപ്പ അവരോടു വന്നു കാണാന്‍ പറയുന്നു... എന്നിട്ടോ?

വന്നു... കണ്ടു... സ്വന്തമാക്കി... പിന്നെ അവന്‍ ചേട്ടനായ പത്രോസിനേയും വിളിക്കുന്നു. പത്രോസും ഈശോപ്പനെ കണ്ട് WOW!! ഈശോപ്പ പത്രോസ് അച്ചായനെ കണ്ടപാടെ പുതിയ

ഒരു പേരും കൊടുക്കുന്നു.

OMG!! JESUS അത്രവേഗത്തില്‍ പേര് മാറ്റും എന്നൊക്കെ പത്രോസ് അച്ചായന്‍ കരുതിയില്ല.

പക്ഷേ അതാണ് CHUNK JESUS ന്റെ Plan!

ഈശോ നമ്മളെ കാണുമ്പോള്‍ നമ്മളെക്കാള്‍ വലിയ കാര്യം അവിടുത്തെ മനസ്സില്‍ ഉണ്ടാവും.

പത്രോസ് അച്ചായന്‍ അന്ന് ഒരു SIMPLE FISHERMAN ആയിരുന്നു. പക്ഷേ ഈശോയുടെ കണ്ണില്‍ അവന്‍ സഭയാകുന്ന കപ്പലിന്റെ CAPTAIN ആകേണ്ടവന്‍ ആയിരുന്നു.

മനപ്പാഠമാക്കേണ്ട വചനം:

''യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. 'കേപ്പാ-പാറ' എന്നു നീ വിളിക്കപ്പെടും.''

(യോഹ. 1:42)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org