ഹങ്കറിയിലെ ഒരു കമാന്‍ഡറായിരുന്ന ഗസായുടെ മകനായി സ്റ്റീഫന്‍ ജനിച്ചു. 985-ല്‍ ഈ മകനും അച്ഛനോടൊപ്പം, പ്രേഗിന്റെ ആര്‍ച്ചുബിഷപ്പായിരുന്ന വി. അഡല്‍ബര്‍ട്ടില്‍നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. ആദ്യത്തെ ക്രിസ്ത്യന്‍ രക്തസാക്ഷിയായ സ്റ്റീഫന്റെ നാമമാണ് മകനു കൊടുത്തത്. ഹങ്കറിയില്‍ ഇസ്ത്‌വാനാണ് സ്റ്റീഫന്‍. ഇരുപതാമത്തെ വയസ്സില്‍, ബവേറിയായിലെ ഡ്യൂക്ക് ഹെന്‍ട്രി മൂന്നാമന്റെ സഹോദരി ഗിസ്‌ലായെ സ്റ്റീഫന്‍ വിവാഹം ചെയ്തു. ഈ ഹെന്‍ട്രി മൂന്നാമനാണ് പിന്നീട് ബവേറിയായുടെ ചക്രവര്‍ത്തിയായത്.

അച്ഛന്‍ ഗസായുടെ മരണശേഷം സ്റ്റീഫന്‍ രാജ്യഭരണം ഏറ്റെടുത്തു. അന്നത്തെ പോപ്പ് സില്‍വെസ്റ്റര്‍ രണ്ടാമനാണ് സ്റ്റീഫനെ ഹങ്കറിയുടെ രാജാവായി വാഴിച്ചത്. "ഹങ്കറിയുടെ അപ്പസ്‌തോലിക് ചക്രവര്‍ത്തി" എന്നാണ് സ്റ്റീഫനെ പോപ്പ് അഭിസംബോധന ചെയ്തത്. സ്ഥാനാരോഹണത്തോടൊപ്പം ഹങ്കറിയുടെ ക്രിസ്ത്യനൈസേഷന്റെ ഭാഗമായി പത്ത് രൂപതകള്‍ ആരംഭിക്കുവാനുള്ള അനുവാദവും പോപ്പ് നല്‍കി. പ്രസിദ്ധരായ ഏതാനും വിദേശ സന്യാസിമാരെയും ചക്രവര്‍ത്തിയെ സഹായിക്കാനായി പോപ്പ് വിട്ടുകൊടുത്തു. ഫ്രാന്‍സില്‍നിന്നും ഇറ്റലിയില്‍നിന്നും ജര്‍മ്മനിയില്‍ നിന്നും അനേകം സന്ന്യാസിമാരും മറ്റു മിഷണറിമാരും ഹങ്കറിയിലെത്തി. ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുവാനായി അനേകം ജര്‍മ്മന്‍ പ്രഭുക്കന്മാരും സൈനിക മേധാവികളും ഹങ്കറിയില്‍ താമസിച്ച് സഹായം നല്‍കി. 1000-ല്‍ ക്രിസ്മസ്സ് ദിനത്തില്‍ കിരീടധാരണം നടത്തിയ സ്റ്റീഫന്‍ ഹങ്കറിയെ പരിശുദ്ധ കന്യാമറിയത്തിനു സമര്‍പ്പിച്ചു.
ഹങ്കറിയുടെ ഈ പ്രഥമ ക്രിസ്തീയ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഒരു ക്രിസ്ത്യന്‍ ഭരണഘടനയ്ക്കുതന്നെ രൂപം കൊടുക്കുകയും പേഗന്‍ അതിക്രമങ്ങളെല്ലാം തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുകയും ചെയ്തു. എല്ലാ പത്താമത്തെ നഗരത്തിലും ദൈവാലയം സ്ഥാപിക്കാനും അതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കാനും പുരോഹിതനെ സഹായിക്കാനായി ജോലിക്കാരെ നല്‍കാനും ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം തന്നെ സ്റ്റീഫന്‍ പുറപ്പെടുവിച്ചു. വൈദികനെ തിരഞ്ഞെടുത്തിരുന്നത് ബിഷപ്പാണ്. വൈദികന് ആവശ്യമായ ഗ്രന്ഥങ്ങളും ബിഷപ്പ് എത്തിച്ചുകൊടുത്തു. പള്ളിക്കെട്ടിടങ്ങള്‍ ചക്രവര്‍ത്തിതന്നെ പണിയിപ്പിച്ച് എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുത്തു. തീര്‍ത്ഥാടകര്‍ക്കു താമസിക്കാനായി സന്ന്യാസിമാരുടെ സംരക്ഷണത്തിലുള്ള മന്ദിരങ്ങള്‍ റോമിലും റാവെന്നായിലും കോണ്‍സ്റ്റാന്റിനോപ്പിളിലും സ്ഥാപിച്ചു. ജറൂസലത്ത് ഒരു മൊണാസ്റ്ററിയും പടുത്തുയര്‍ത്തി.
1038 ആഗസ്റ്റ് 15 നായിരുന്നു സ്റ്റീഫന്റെ മരണം. 1083-ല്‍ പോപ്പ് വി. ഗ്രിഗരി ഏഴാമന്‍ സ്റ്റീഫനെയും അദ്ദേഹത്തിന്റെ പുത്രന്‍ എമെറിക്കിനെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഹങ്കറിയുടെ മഹാനായ വിശുദ്ധനും ഹീറോയുമായി സ്റ്റീഫന്‍ ബഹുമാനിക്കപ്പെടുന്നു.
"ഈലോക ജീവിതത്തില്‍ വിനീതനായിരുന്നാല്‍, പരലോകത്തില്‍ ദൈവം നിന്നെ മഹാനായി ഉയര്‍ത്തും"
– വി. സ്റ്റീഫന്‍