Kerala

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

പൊന്നുരുന്നി : എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, നബാര്‍ഡിന്റെ സഹകരണത്തോടെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച മുപ്പതു ദിവസത്തെ മൈക്രോ ഫിനാന്‍സ് ആന്‍ഡ് റിലേഷന്‍ഷിപ് മാനേജ്‌മെന്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നബാര്‍ഡ് എറണാകുളം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു ഉദ്ഘാടനം ചെയ്തു.

പരിശീലനം പൂര്‍ത്തിയാക്കിയ 30 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സക്കിര്‍ തമ്മനം വിതരണം ചെയ്തു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, പ്രോഗ്രാം ഓഫീസര്‍ കെ ഒ മാത്യുസ്, ജെ എല്‍ ജി ഡവലപ്‌മെന്റ് ഓഫീസര്‍ സി ജെ പ്രവീണ്‍, പ്രോഗ്രാം കോഡിനേറ്റര്‍ സെബിന്‍ ജോസഫ്, റാണി റോയ് എന്നിവര്‍ സംസാരിച്ചു.

മാനവികതയുടെ അധ്യാപകന്‍

വത്തിക്കാന്‍ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു പുതിയ അധ്യക്ഷന്‍

അടുത്ത ആഗോള യുവജന ദിനാഘോഷം [2027 ആഗസ്റ്റ് 3-8] ദക്ഷിണ കൊറിയയില്‍

'യൂകാറ്റ് കുമ്പസാര' സഹായി : യുവജനങ്ങളുടെ അനുരഞ്ജനകൂദാശയെ അര്‍ഥവത്താക്കി

വചനമനസ്‌കാരം: No.182