'യൂകാറ്റ് കുമ്പസാര' സഹായി : യുവജനങ്ങളുടെ അനുരഞ്ജനകൂദാശയെ അര്‍ഥവത്താക്കി

'യൂകാറ്റ് കുമ്പസാര' സഹായി : യുവജനങ്ങളുടെ അനുരഞ്ജനകൂദാശയെ അര്‍ഥവത്താക്കി
Published on

യുവജനജൂബിലിയോടനുബന്ധിച്ച്, റോമില്‍ നടന്ന യുവജനങ്ങളുടെ കുമ്പസാര ത്തിനു ശരിയായ ഒരുക്കം നടത്തുന്നതിന് 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകം വിതരണം ചെയ്തത് കുമ്പസാരത്തെ കൂടുതല്‍ അര്‍ഥവത്താക്കി. വിവിധ ഭാഷകളില്‍ ആയിരത്തിനു മുകളില്‍ വൈദികരാണ് അനുരഞ്ജന കൂദാശ പരികര്‍മ്മം ചെയ്തത്.

ജൂബിലിക്കായി എത്തിയ യുവജനങ്ങള്‍ക്ക്, കുമ്പസാരത്തിന് ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവല്‍ക്കരണ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികളാണു സൗജന്യമായി വിതരണം ചെയ്തത്. യുവാക്കളെ അനുരഞ്ജനത്തിന്റെ കൂദാശയി ലേക്ക് അടുപ്പിക്കുക എന്നതാണ് ഈ സഹായി രൂപപ്പെടുത്തിയതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഈ പുസ്തകം ലഭ്യമാണ്. 2014 ലാണ് യൂകാറ്റ് ഫൗണ്ടേഷന്‍ ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഏകദേശം 100 പേജു കളുള്ള ഈ പുസ്തകം അനുരഞ്ജന കൂദാശയെക്കുറിച്ചുള്ള സമകാലികവും സൂക്ഷ്മവുമായ കാഴ്ചപ്പാട് നല്‍കുന്നു.

ഒപ്പം ആത്മശോധനയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. കത്തോലിക്കാവിശ്വാസത്തിന്റെ സൗന്ദര്യം, അനുരഞ്ജനകൂദാശയിലൂടെ കണ്ടെത്തുവാനും, അനുഭവിക്കുവാനും ലക്ഷ്യമിടുന്ന ഈ പ്രസാധന സംരംഭം എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ സഹായത്തോടെയാണു യാഥാര്‍ഥ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org