![അടുത്ത ആഗോള യുവജന ദിനാഘോഷം [2027 ആഗസ്റ്റ് 3-8] ദക്ഷിണ കൊറിയയില്‍](http://media.assettype.com/sathyadeepam%2F2025-08-07%2F09jya1hf%2Fworld-youth-day-celebration.jpg?w=480&auto=format%2Ccompress&fit=max)
ദക്ഷിണകൊറിയയിലെ സിയോളില്‍ നടക്കാനിരിക്കുന്ന അടുത്ത ആഗോള യുവജന ദിനാഘോഷത്തിന്റെ തീയതികള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 മുതല്‍ 8 വരെ ആയിരിക്കും സിയോളിലെ ആഗോള യുവജന ദിനാഘോഷം. ജൂബിലിയോടനുബന്ധിച്ചുള്ള യുവജന സംഗമത്തിനായി 146 രാജ്യങ്ങളില്‍ നിന്ന് യുവജനങ്ങള്‍ റോമില്‍ എത്തിച്ചേര്‍ന്നിരുന്നു.
10 ലക്ഷം യുവജനങ്ങളുടെ മുമ്പാകെയാണ് മാര്‍പാപ്പ ഈ പ്രഖ്യാപനം നടത്തിയത്. 2023 ല്‍ പോര്‍ച്ചുഗലിലായിരുന്നു ഇതിനു മുമ്പത്തെ ആഗോള യുവജന ദിനാഘോഷം. 'ധൈര്യമായിരിക്കുക ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു' എന്നതായിരിക്കും അടുത്ത ആഗോള യുവജന ദിനാഘോഷത്തിന്റെ മുഖ്യപ്രമേയം.
ദക്ഷിണ കൊറിയയില്‍ ആദ്യത്തേതും ഏഷ്യയില്‍ രണ്ടാമത്തേതുമായിരിക്കും 2027 ല്‍ നടക്കാനിരിക്കുന്ന ആഗോള യുവജന ദിനാഘോഷം. ഇതിനു മുന്‍പ് 1995 ല്‍ ഫിലിപ്പീന്‍സിലെ മനിലയിലാണ് ഏഷ്യയില്‍ ആദ്യമായി യുവജന ദിനാഘോഷം നടന്നത്.