ഇന്ത്യ റഷ്യ നയതന്ത്ര ബന്ധങ്ങള്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ സെമിനാര് ടി .ജെ . വിനോദ് എം.എല്‍.എ ഉത്ഘാടനം ചെയ്യുന്നു. ഡോ. സുനില്‍ സി . വര്‍ഗീസ്, ഫാദര്‍ ബിജു വടക്കേല്‍, ടോം ജോസ്, ടോമി സെബാസ്റ്റ്യന്‍, ഫാ. തോമസ് പുതുശ്ശേരി, ജോളി പവേലില്‍ എന്നിവര്‍ സമീപം 
Kerala

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു : ടി.ജെ. വിനോദ് എംഎല്‍എ

Sathyadeepam

കൊച്ചി : കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയില്‍ ഏറ്റവും സ്വാധീനിക്കുന്നത് ഒന്നായി മാറിയിരിക്കുകയാണ്, സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ടി .ജെ വിനോദ് എം.എല്‍.എ അഭിപ്രായപ്പെട്ടു .ചാവറ കള്‍ച്ചറല്‍ സെന്റര്‍, റഷ്യന്‍ ഹൗസ് , ഐ .ഡി.ബി.ഐ. ബാങ്ക് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യറഷ്യ നയതന്ത്ര ബന്ധങ്ങള്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കലാ സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കൊച്ചിയില്‍ കൂടുതല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കുവാനും തയ്യാറാണെന്ന് റഷ്യന്‍ കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ ഹൗസ് ഡിറക്ടറുമായ ശ്രീ സതീഷ് നായര്‍ അഭിപ്രായപ്പെട്ടു .

ഇന്ത്യറഷ്യ സൗഹൃദങ്ങള്‍ എന്നും നല്ല പോലെ കാത്തുസൂക്ഷിക്കുന്നുതും സാംസ്‌കാരികാ പുരോഗതിക്കു കാരണമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടു . അഞ്ചുദിവസത്തെ റഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഐഡിബിഐ സീനിയര്‍ റീജണല്‍ ഹെഡ് ശ്രീ ടോമി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു .ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി,സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാദര്‍ ബിജു വടക്കേല്‍ ,ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.സുനില്‍ സി . വര്‍ഗീസ്, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14