മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍
Published on

കൊച്ചി: ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍.

പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യം കൊണ്ട് അനശ്വരമാക്കിയ തൂങ്കുഴി പിതാവ് സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്‍പ്പണ ജീവിതത്തിന്റെ സാക്ഷ്യവുമാണ്.

സി ബി സി ഐ യുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥസേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും വിവിധ വിഷയങ്ങളില്‍ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച് ദൈവസ്‌നേഹം പങ്കുവച്ച അദ്ദേഹത്തിന്റെ ജീവിതശൈലി മഹത്തായ മാതൃകയാണെന്നും വി സി സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org