Kerala

ആലുവ സബ് ജയിലില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി

Sathyadeepam

ആലുവ : സംസ്ഥാന സര്‍ക്കാര്‍ ജയില്‍ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഭാഗവും കെ സി ബി സി യുടെ ജയില്‍ മിനിസ്ട്രിയും ചേര്‍ന്ന് ആലുവ സബ് ജയില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി.

ത്രൈമാസ മോട്ടിവേഷണല്‍ പ്രോഗ്രാം സബ് ജയില്‍ സൂപ്രണ്ട് പി ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു.

ഫാക്കല്‍റ്റി അംഗം അഡ്വ ചാര്‍ളി പോള്‍ 'ലഹരിയും കുറ്റകൃത്യങ്ങളും' എന്ന വിഷയത്തില്‍ ആദ്യ സെമിനാര്‍ നയിച്ചു.

അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ഡോളിന്‍ മരിയ, സിസ്റ്റര്‍ ലീമ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ സിസ്റ്റര്‍ സ്‌റ്റെഫി ഡേവിസ്, സിസ്റ്റര്‍ ബോണി മരിയ, സബ് ഇന്‍സ്‌പെക്ടര്‍ ബാബു പി ജോണ്‍, സിസ്റ്റര്‍ ലിജി ജോസ്, ടിജോ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വിശുദ്ധ എവറിസ്റ്റസ് (-107) : ഒക്‌ടോബര്‍ 26

ഫാ. ആന്റണി കാട്ടിപറമ്പിൽ കൊച്ചി രൂപതാധ്യക്ഷൻ

എല്‍ എഫില്‍ വജ്രജൂബിലി, സ്ഥാപക ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം: ഒക്ടോബര്‍ 25 ന്

കൊടിയേറ്റം

അല്‍വേര്‍ണിയ സ്റ്റാഫ് ഫ്രറ്റേണിറ്റി മീറ്റ് നടത്തി