

ചാലക്കുടി : ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ് സി സി) ഇരിഞ്ഞാലക്കുട അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ സ്റ്റാഫ് ഫ്രറ്റേണിറ്റി മീറ്റ് നടത്തി. അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രൊവിന്‍സിന്റെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി നടത്തിയ സെമിനാറില്‍ 'ടീച്ചേഴ്‌സ് ദി കിംഗ് മേക്കേഴ്‌സ്' എന്ന വിഷയത്തില്‍ ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് നയിച്ചു.
സീലിയ ജോസ് റിപ്പോര്‍ട്ടും എം ഒ റിനി കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ വിനയ ബാസ്റ്റിന്‍, കോര്‍പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍ റിനി വടക്കന്‍, ബിയ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ബിബിള്‍ വിന്‍സന്റ് നന്ദി പറഞ്ഞു.
ഉന്നത വിജയികളായ വിദ്യാര്‍ഥികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി ആദരിച്ചു.