International

റഷ്യന്‍ പ്രസിഡണ്ടുമായി പാപ്പ ഫോണില്‍ സംസാരിച്ചു

Sathyadeepam

സമാധാനത്തെ പിന്തുണയ്ക്കുന്ന നടപടി സ്വീകരിക്കാന്‍ റഷ്യയുടെ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനോട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.

സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഇരുകക്ഷികള്‍ക്കും ഇടയില്‍ ഭാവാത്മകമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും അതിന് സംഭാഷണം വളരെ പ്രധാനമാണെന്നും പാപ്പ പറഞ്ഞു.

ഉക്രെയ്‌നിലെ മാനവ സാഹചര്യങ്ങളെക്കുറിച്ച് പുടിനോട് സംസാരിച്ച മാര്‍പാപ്പ അവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള സൗകര്യമൊരു ക്കണമെന്ന് ആവശ്യപ്പെട്ടു.

തടവുപുള്ളികളെ പരസ്പരം കൈമാറുന്നതിനായി കാര്‍ഡിനല്‍ മത്തെയോ സുപ്പിയുടെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംഭാഷണത്തില്‍ പരാമര്‍ശിച്ചതായി വത്തിക്കാന്‍ പിന്നീട് പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്ഥാനമേറ്റെടുത്തശേഷം ലിയോ മാര്‍പാപ്പ ആദ്യമായി ട്ടാണ് റഷ്യന്‍ പ്രസിഡണ്ടുമായി സംസാരിക്കുന്നത്. ഉക്രെയ്ന്‍ പ്രസിഡണ്ട് സെലെന്‍സ്‌കിയുമായി അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു.

ബാബേല്‍ ഗോപുരകഥ

തിരിച്ചറിയാം ഗാംബ്ലിംങ്ങ് ഡിസോര്‍ഡര്‍

വചനമനസ്‌കാരം: No.181

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [16]

കോംഗോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 30 ലധികം കത്തോലിക്കരെ വധിച്ചു