കോംഗോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 30 ലധികം കത്തോലിക്കരെ വധിച്ചു

കോംഗോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 30 ലധികം കത്തോലിക്കരെ വധിച്ചു
Published on

ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ഒരു കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 30 ലധികം കത്തോലിക്കര്‍ കൊല്ലപ്പെട്ടു.

ആരാധന നടത്തുകയായിരുന്ന വിശ്വാസി കള്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും പള്ളിയും അടുത്തുള്ള സ്ഥാപനങ്ങളും കൊള്ളയടി ക്കുകയുമാണ് ചെയ്തത്. നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തു.

ഇറ്റലിയുടെ വിദേശകാര്യമന്ത്രി ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. ആരാധനാലയങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെടണ മെന്നും മതസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org