International

സഭയില്‍ ധ്രുവീകരണം വളര്‍ത്തില്ലെന്ന് ലിയോ മാര്‍പാപ്പ

Sathyadeepam

സഭയിലെ ധ്രുവീകരണത്തെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് ലിയോ മാര്‍പാപ്പ പ്രസ്താവിച്ചു. സഭാനേതാവ് എന്ന നിലയില്‍ തന്റെ പ്രാഥമിക ചുമതല കത്തോലിക്കരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും ലോകത്തിന് സുവിശേഷം പങ്കുവയ്ക്കുകയുമാണ്, ആഗോള പ്രതിസന്ധികളുടെ പരിഹാരമല്ല എന്നും മാര്‍പാപ്പ വ്യക്തമാക്കി.

ക്രക്‌സ് വാരികയുടെ കറസ്‌പോണ്ടന്റ് എലിസ് ആന്‍ അലനു നല്‍കിയ അഭിമുഖത്തിലാണ് പാപ്പയുടെ ഈ വാക്കുകള്‍. പാപ്പാ പദവി ഏറ്റെടുത്തശേഷം അദ്ദേഹം നല്‍കുന്ന ആദ്യത്തെ ഔപചാരികമായ അഭിമുഖമാണിത്. ലോകത്തിന്റെ പ്രശ്‌നപരിഹാരകന്‍ എന്നതാണ് തന്റെ പ്രഥമ ദൗത്യം എന്ന് സ്വയം കരുതുന്നില്ലെന്ന് ലിയോ മാര്‍പാപ്പ വ്യക്തമാക്കി.

സഭയുടെ വിവിധതലങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍, വനിത ഡീക്കന്മാര്‍ക്ക് പൗരോഹിത്യം, പരമ്പരാഗത ലത്തീന്‍ കുര്‍ബാന തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ മാര്‍പാപ്പ സംസാരിക്കുന്നുണ്ട്. ലൈംഗിക ധാര്‍മ്മികതയുടെ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്ന സമീപനം തുടരാനാണ് സാധ്യതയെന്ന സൂചന അദ്ദേഹം നല്‍കുന്നു. വിവാഹം സംബന്ധിച്ചുള്ള സഭയുടെ പ്രബോധനം സമീപഭാവിയില്‍ മാറാനുള്ള യാതൊരു സാധ്യ തയും താന്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതത്തില്‍ വ്യത്യസ്തങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്ന മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍, കുടുംബം എന്നത്

ഒരു സ്ത്രീയും പുരുഷനും തമ്മില്‍, കൂദാശയില്‍ ആശീര്‍വദിക്കപ്പെടുന്ന ദിവ്യമായ ബന്ധമാണ്. സമൂഹത്തില്‍ കുടുംബത്തിന്റെ പങ്ക് അംഗീകരിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും വേണം. വനിതാ പൗരോഹിത്യം സംബ ന്ധിച്ച സഭയുടെ പ്രബോധന ത്തിലും മാറ്റം വരാന്‍ ഇടയില്ലെന്ന് പാപ്പ സൂചിപ്പിച്ചു. ഇക്കാര്യങ്ങളിലെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലടികള്‍ തന്നെയാണ് താന്‍ പിന്തുടരുക എന്ന് അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിക്കുന്ന വിഷയ ത്തില്‍ ആരുടെയും കാഴ്ചപ്പാടു കള്‍ ശ്രവിക്കാന്‍ താന്‍ സന്നദ്ധ നാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഈ വിഷയം ഇത്രയും ധ്രുവീകരിക്കപ്പെടാന്‍ കാരണം ആളുകള്‍ പറയുന്നത് പരസ്പരം കേള്‍ക്കാന്‍ ആരും സന്നദ്ധരല്ലാ ത്തതുകൊണ്ടാണ്. അത് അതില്‍ തന്നെ ഒരു പ്രശ്‌നമാണ്. പ്രത്യയശാസ്ത്രത്തിലാണ് നാം മുഴുകുന്നത്, സഭാകൂട്ടായ്മയുടെ അനുഭവത്തില്‍ അല്ല.

അതാണ് കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു വിഷയം. പരമ്പരാഗത കുര്‍ബാന, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുര്‍ബാന, പോള്‍ ആറാമന്‍ കുര്‍ബാന എന്നിവയെല്ലാം എങ്ങനെയാണ് പരിഹരിക്കുക എന്ന് തനിക്കറിയില്ല. അത് വളരെ സങ്കീര്‍ണ്ണമാണ്. ഇപ്പോഴാകട്ടെ അത് ഒരു രാഷ്ട്രീയ ആയുധവും ആയിരിക്കുന്നു. അത് വളരെ ദൗര്‍ഭാഗ്യകരമാണ് - പാപ്പാ പറഞ്ഞു.

റോമന്‍ കൂരിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടു വന്ന പരിഷ്‌കരണങ്ങളെ പാപ്പാ ശ്ലാഘിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ