International

ന്യൂമാന്‍ സഭയുടെ വേദപാരംഗതന്‍

Sathyadeepam

വി. ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്കാസഭയുടെ വേദപാരംഗതനായി (ഡോക്ടര്‍ ഓഫ് ചര്‍ച്ച്) പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ലിയോ XIV-ാമന്‍ മാര്‍പാപ്പ അന്തിമ തീരുമാനമെടുത്തു.

സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലെ 38-ാമത് വേദപാരംഗതനായിരിക്കും ന്യൂമാന്‍. ഇതുവരെയുള്ള 37 വേദപാരംഗതരില്‍ നാലു പേര്‍ സ്ത്രീകളാണ്. സഭയില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവരില്‍, സഭയുടെ വിശ്വാസ സംഹിതയും ദൈവശാസ്ത്രവും ആധ്യാത്മികതയും സംബന്ധിച്ച വിജ്ഞാനത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെയാണ് വേദപാരംഗതരായി പ്രഖ്യാപിക്കുക.

1801 ല്‍ ജനിച്ച വി. ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനും ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. കത്തോലിക്കാ സഭയില്‍ അംഗമാകുന്നതിനു മുമ്പു തന്നെ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. 1845 ലാണ് അദ്ദേഹം കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചത്.

1847 ല്‍ അദ്ദേഹം കത്തോലിക്കാപുരോഹിതനായി അഭിഷിക്തനായി. 1879 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തി. 40 പുസ്തകങ്ങളും 20,000-ത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 2010 ല്‍ ബെനഡിക്ട് XVI-ാമന്‍ മാര്‍പാപ്പ വാഴ്ത്ത പ്പെട്ടവനായും 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

വിശുദ്ധ ലോറന്‍സ് (258) : ആഗസ്റ്റ് 10

ജറുസലെം : സമാധാനത്തിന്റെ നഗരം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 51]

പാഠാവതരണം [Introducing Lesson]

ആദിമസഭയിലെ വിശുദ്ധരുടെ തിരുനാളുകള്‍