![പാഠാവതരണം [Introducing Lesson]](http://media.assettype.com/sathyadeepam%2F2025-08-07%2F8i66b3mw%2Fjesus-teachingsintro-lesson-51.jpg?w=480&auto=format%2Ccompress&fit=max)
അധ്യാപകന്‍ പാഠം അവതരിപ്പിക്കുമ്പോള്‍ അതിനെപ്പറ്റി ചെറിയൊരു ആമുഖം നല്‍കാറുണ്ട്. പഠിതാക്കളുടെ മനസ്സ് അതിലേക്ക് മുന്‍കൂട്ടി ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പൂര്‍വാവശ്യകമായ അറിവുകള്‍ പുതുക്കുകയും പുതിയ പാഠം പഠിക്കാനുള്ള അഭിപ്രേരണ ജനിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഈശോ ഇതിന്റെ ഉത്തമമാതൃകയാണ്.
ലൂക്കായുടെ സുവിശേഷം അധ്യായം 24 ല്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ (24:13-27) ഈശോ പഠിപ്പിക്കുന്നത് ഇതിന്റെ നല്ല ഉദാഹരണമാണ്. എന്തിനെക്കുറിച്ചാണ് ശിഷ്യന്മാര്‍ സംസാരിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ഈശോ അവരോടൊപ്പം യാത്ര ചെയ്യുകയാണ്.
അവരുടെ അറിവുകള്‍ സമാഹരിച്ച് അതിലൂടെ തന്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള സത്യങ്ങള്‍ യേശു അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു.
മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തു (ലൂക്കാ 24:27).
ഇങ്ങനെയാണ് ഈശോ ശിഷ്യരെ പഠിപ്പിച്ചിരുന്നത്. പഠനം കൂടുതല്‍ ആകര്‍ഷക മാക്കാന്‍ ഇങ്ങനെയുള്ള അവതരണങ്ങള്‍ അധ്യാപനത്തില്‍ സഹായിക്കുമെന്ന തിരിച്ചറിവ് അധ്യാപകര്‍ക്കുണ്ടാകട്ടെ.