International

ആയുധനിര്‍മ്മാണരംഗത്തെ വളര്‍ച്ചയില്‍ സഭ പ്രതിഷേധമറിയിച്ചു

Sathyadeepam

ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തെ വത്തിക്കാന്‍ അപലപി ക്കുകയും ആയുധശേഖരണത്തിനായി രാജ്യങ്ങള്‍ നീക്കിവയ്ക്കുന്ന തുകയിലു ണ്ടാകുന്ന വര്‍ധനവില്‍ ആശങ്ക രേഖപ്പെടു ത്തുകയും ചെയ്തു. ജനീവയിലെ ഐക്യരാഷ്ട്ര സഭാകേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ, വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ബാലസ്‌ത്രേറോയാണ് മനുഷ്യജീവനെ തിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയത്.

ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ പാര്‍ശ്വഫല മായി ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണജനത്തെ സംരക്ഷിക്കുക, കൂടുതലായ നാശനഷ്ടങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍വച്ചാണ് ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച ഉടമ്പടി നിലവില്‍ വന്നതെന്ന് ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം യുദ്ധോപകരണങ്ങള്‍ ഇപ്പോഴും വലിയ തോതില്‍ ഉല്‍പാദിപ്പിക്ക പ്പെടുകയും സംഭരിക്കപ്പെടുകയും, കൈമാറ്റം ചെയ്യപ്പെടുകയും പല സായുധ സംഘട്ടനങ്ങളിലും ഉപയോഗിക്കപ്പെടു കയും ചെയ്യുന്നുണ്ടെന്നത് അപലപനീയമാണ്.

സംഘര്‍ഷങ്ങളുടെ ഇരകളെ സഹായിക്കുന്നതിനും വിശക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനും സമഗ്ര മാനവികവികസനം സാധ്യമാക്കുന്നതിനും വേണ്ടി വച്ചിരിക്കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍, ആയുധങ്ങള്‍ക്കായി ആഗോളതലത്തില്‍ നീക്കിവച്ചിരിക്കുന്ന തുകയുടെ അനുപാതം വളരെയേറെ വര്‍ധിച്ചിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ആഗോള സൈനികചിലവ് ഏതാണ്ട് 2.7 ട്രില്യണ്‍ യു എസ് ഡോളറിലധിക മായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാശ്വതമായ സമാധാനം ഉണ്ടാകുവാന്‍വേണ്ടി ആഗോളതലത്തില്‍ സൈനികശേഷി പരിമിതപ്പെടുത്തുവാനുള്ള കടമയെപ്പറ്റി വത്തിക്കാന്‍ പ്രതിനിധി ഓര്‍മ്മിപ്പിച്ചു. സ്വന്തം പ്രതിരോധത്തിനെന്ന പേരില്‍ മത്സരിച്ചുള്ള ആയുധശേഖരണം നടക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ശരിയല്ല. ഫലപ്രദമായ ആയുധ നിയന്ത്രണത്തിനും നിരായുധീകരണത്തി നായുമുള്ള ചര്‍ച്ചകള്‍ പ്രോത്സാഹി പ്പിക്കണം. സംഘര്‍ഷമല്ല സമാധാനമാണ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നമെന്നും, സമാധാനം പടുത്തുയര്‍ത്താനായുള്ള ശ്രമം നാം സംയുക്തമായി എടുക്കണമെന്നുമുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ് ബാലസ്‌ത്രേറോ ആവര്‍ത്തിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ