International

ഫ്രാന്‍സിസ് പാപ്പായുടെ നിര്യാണത്തില്‍ ഫുട്‌ബോള്‍ ലോകത്തും ദുഃഖാചരണം

Sathyadeepam

ഫുട്‌ബോള്‍ പ്രേമി എന്നറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഫുട്‌ബോള്‍ കളിക്കാരും ആരാധകരും ക്ലബ്ബുകളും ദുഃഖാചരണങ്ങള്‍ നടത്തി.

വത്തിക്കാനില്‍ മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാ നെത്തിയവരില്‍ പ്രസിദ്ധരായ നിരവധി അന്താരാഷ്ട്ര ഫുട്‌ബോളര്‍മാരും ഉണ്ടായിരുന്നു.

മരണശേഷം നടന്നു വരുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ പാപ്പായെ അനുസ്മരിക്കുകയും പാപ്പായുടെ ചിത്രം ജെഴ്‌സികളില്‍ പ്രദര്‍ശിപ്പിക്കുകയുമൊക്കെ ചെയ്തു വരുന്നുണ്ട്.

അര്‍ജന്റീനയിലെ സാന്‍ ലോറെന്‍സോ ആയിരുന്നു കുട്ടിക്കാലം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ട ക്ലബ്. പാപ്പായായതിനു ശേഷവും ഈ ഇഷ്ടം അദ്ദേഹം നിലനിറുത്തുകയും പരസ്യമായി പറയുകയും ചെയ്യുമായിരുന്നു.

ക്ലബിന്റെ പുതിയ സ്റ്റേഡിയത്തിനു പാപ്പായുടെ പേരിടുന്നതിനുള്ള അനുമതി മരിക്കുന്നതിനു മുമ്പ് പാപ്പാ നല്‍കിയിരുന്നു വെന്ന് ക്ലബ് പ്രസിഡന്റ് മാഴ്‌സെലോ മൊരെറ്റി അറിയിച്ചു.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു