കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവിലിരുന്ന കാലത്ത് റുമേനിയയില്‍ രഹസ്യമായി അഭിഷേകം ചെയ്യപ്പെട്ട കാര്‍ഡിനല്‍ ലൂസിയാന്‍ മുറേസാന്‍ 94-ാം വയസ്സില്‍ നിര്യാതനായി. ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് ആയിരുന്നു അദ്ദേഹം.
2012-ല്‍ 80 വയസ്സ് തികഞ്ഞ സമയത്താണ് അദ്ദേഹത്തെ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സഭയ്ക്കു നല്‍കിയ സേവനത്തോടുള്ള ആദരസൂചകമായിട്ടായിരുന്നു അത്.
1948 ല്‍ റൊമേനിയായിലെ കമ്മ്യൂണിസ്റ്റുകള്‍ ഗ്രീക്ക് കത്തോലിക്കാസഭയെ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ഔപചാരികമായ പൗരോഹിത്യ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ ആളാണ് അദ്ദേഹം.
രഹസ്യ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് സെമിനാരിയില്‍ നിന്ന് പുറത്താ കുകയും പത്തുവര്‍ഷം റോഡ്-പാലം നിര്‍മ്മാണ വിഭാഗ ത്തില്‍ പണിയെടുക്കുകയും ചെയ്തു. പക്ഷേ അപ്പോഴും രഹസ്യമായി വൈദിക പഠനം തുടര്‍ന്നു. 1964 ല്‍ വൈദിക നായി. 86 ല്‍ മെത്രാനായി. 89 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നതിനെ തുടര്‍ന്നാണ് അവിടെ കത്തോലിക്കാസഭ യ്ക്ക് പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചത്.