
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലിയോ പതിനാ ലാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചുകൂട്ടിയ ഉച്ചകോടിയില്‍ സുപ്രസിദ്ധ ചലച്ചിത്രതാരവും അമേരിക്കയിലെ കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറും പങ്കെടുത്തു. 2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും നടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തോടും പാരിസ്ഥിതിക പ്രതിസന്ധിയോടുമുള്ള ആഗോള പ്രതികരണം രൂപപ്പെടു ത്തുന്നതിനായാണ് ഈ സമ്മേളനം വിളിച്ചു ചേര്‍ത്തത് എന്ന് വത്തിക്കാന്‍ ഓഫീസ് അറിയിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സി എന്ന പ്രസിദ്ധമായ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടി 2025-ലെ ജൂബിലി എന്നിവയും ഉച്ചകോടി വിളിച്ചു ചേര്‍ക്കുന്നതിന് കാരണങ്ങളായി.