500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്‌സിക്കന്‍ രൂപതയുടെ 500-ാം വാര്‍ഷികാഘോഷം

500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്‌സിക്കന്‍ രൂപതയുടെ 500-ാം വാര്‍ഷികാഘോഷം
Published on

മെക്‌സിക്കോയിലെ ഏറ്റവും പുരാതനമായ രൂപതയായ ട്‌ളാക്‌സ്‌കാലായുടെ അഞ്ഞൂറാം വാര്‍ഷികം 500 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യ ആരാധനയോടെ ആഘോഷിച്ചു. കൃതജ്ഞത പ്രകാശനത്തിനും വിശ്വാസ നവീകരണത്തിനും ആയിട്ടാണ് ഈ ആരാധന എന്ന് രൂപത അധികാരികള്‍ അറിയിച്ചു. സെപ്തംബര്‍ 12 ന് തുടങ്ങിയ ആരാധന ഒക്‌ടോബര്‍ മൂന്നിന് അവസാനിച്ചു.

രൂപതയുടെ കത്തീഡ്രല്‍ ദേവാലയം ലോക പൈതൃക പട്ടികയില്‍ യു എന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നേരത്തെ ഒരു ഫ്രാന്‍സിസ്‌കന്‍ ആശ്രമം ആയിരുന്നു.

മെക്‌സിക്കോയിലെ ആദ്യത്തെ രൂപതയാണ് ഇത്. സ്‌പെയിനിന്റെ ഭാഗമായിരുന്നപ്പോഴാണ് രൂപത സ്ഥാപിക്കപ്പെട്ടത്. സ്പാനിഷ് മിഷണറിമാരാണ് ഈ പ്രദേശത്ത് സുവിശേഷം പ്രചരിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org