മെത്രാന്‍ നിയമനകാര്യാലയത്തിന് പുതിയ അധ്യക്ഷന്‍

മെത്രാന്‍ നിയമനകാര്യാലയത്തിന് പുതിയ അധ്യക്ഷന്‍
Published on

മെത്രാന്മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനായി ആര്‍ച്ചുബിഷപ് ഫിലിപ്പോ യാന്നോനെയെ നിയമിച്ചു. അധികാരമേറ്റതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ നിയമനം ആണിത്. മാര്‍പാപ്പയാകുന്നതിനു മുമ്പ് കാര്‍ഡിനല്‍ റോബര്‍ട്ടോ പ്രെവോസ്റ്റ് എന്ന നിലയില്‍ പാപ്പ സ്വയം വഹിച്ചിരുന്ന പദവിയുമാണിത്.

ഇറ്റലി സ്വദേശിയായ ആര്‍ച്ചുബിഷപ് യാന്നോനെ (67) ഇതുവരെ വത്തിക്കാന്‍ നിയമനിര്‍മ്മാണ പാഠങ്ങളുടെ കാര്യാലയത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. നിയമ പണ്ഡിതനാണ്.

മെത്രാന്മാരെ തിരഞ്ഞെടുക്കു ന്നതില്‍ നിര്‍ണ്ണായക പങ്കുവഹി ക്കുന്ന പദവിയാണ് മെത്രാന്‍ കാര്യാലയത്തിന്റെ അധ്യക്ഷ ന്റേത്. ഓരോ രാജ്യങ്ങളില്‍ നിന്നും അവിടത്തെ വത്തിക്കാന്‍ സ്ഥാനപതിമാര്‍ നല്‍കുന്ന ശുപാര്‍ശകളും രേഖകളും ആധാരമാക്കി മെത്രാന്മാര്‍ ആകേണ്ടവരുടെ പട്ടിക മാര്‍പാപ്പയ്ക്ക് നല്‍കുന്നത് ഈ കാര്യാലയമാണ്.

അന്തിമ തീരുമാനം എടുക്കുന്നത് മാര്‍പാപ്പയാണെങ്കിലും കാര്യാലയത്തിന്റെ ശുപാര്‍ശകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടും.

2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ് യാന്നോനെയെ നിയമനിര്‍മ്മാണ പാഠങ്ങളുടെ കാര്യാലയത്തിന്റെ പ്രസിഡന്റാക്കിയത് വാര്‍ത്തയായിരുന്നു.

കാരണം ചില കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ള ഒരു നിയമന മായിരുന്നു അത്. ലൈംഗിക ചൂഷണ കേസുകള്‍ കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതി നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമങ്ങള്‍ക്കു നിയമപരമായ പിന്തുണ നല്‍കാന്‍ ആ പദവിയുപയോഗിച്ച് ആര്‍ച്ചുബിഷപ് പരിശ്രമിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org