മൊഴിമാറ്റം : ടോം താടിക്കാരൻ
നമ്മൾ സ്ഥിരം കേൾക്കുന്നൊരു ഡയലോഗാണ് - ‘സയൻസ് വേറെ, മതം വേറെ’. രണ്ടും തമ്മിൽ ഒരിക്കലും കൂടിച്ചേരില്ല എന്നൊക്കെ ചിലരൊക്കെ പറയും. പക്ഷേ, വർഷങ്ങൾക്കു മുമ്പ്, ഒരു പോപ്പ്, അതും പോപ്പ് ജോൺ പോൾ രണ്ടാമൻ, ഈ ‘പ്രശ്നം’ ഒരു രസകരമായ രീതിയിൽ കണ്ടിരുന്നു. പുള്ളി എന്താ പറഞ്ഞതെന്നറിയോ? സയൻസും മതവും തമ്മിൽ ശരിക്കും ഒരു സൂപ്പർ കൂട്ടുകെട്ട് ഉണ്ടാക്കാൻ പറ്റും എന്ന്!
ഒന്ന് ആലോചിച്ച് നോക്കൂ, നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ എഡിറ്റ് ചെയ്യുന്നതു പോലെയാണ് ഇത്. ഒരു ഫോട്ടോയ്ക്ക് ലൈറ്റിംങും ഫിൽട്ടറുമൊക്കെ കൊടുത്താലേ അത് പൊളി ലുക്കിൽ കിട്ടൂ, അല്ലേ? അതുപോലെ, പോപ്പ് പറഞ്ഞു,
“സയൻസിന് മതത്തിലെ അന്ധവിശ്വാസങ്ങളെയും പഴയ ചിന്താഗതികളെയും മാറ്റി ഒരു പുതിയ വെളിച്ചം കൊടുക്കാൻ പറ്റും. തിരിച്ചും, മതത്തിന് സയൻസിലെ ‘ഞാൻ മാത്രം മതി’ എന്ന ചിന്തയെയും അഹങ്കാരത്തെയും കുറച്ച്, കുറച്ചുകൂടി എളിമയുള്ളതാക്കാൻ സാധിക്കും.” സിംപിളായി പറഞ്ഞാൽ, ഒരാൾക്ക് മറ്റേയാളെ നല്ല ബെറ്റർ ആക്കാൻ പറ്റും!
ഇത് വെറും പറച്ചിലായിരുന്നില്ല. വത്തിക്കാൻ ഒബ്സർവേറ്ററിയുടെ ഡയറക്ടറായിരുന്ന ജോർജ് കോയ്‌നുമായി പോപ്പ് ഈ കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. നമ്മൾ കൂട്ടുകാരുമായി ഒരു പുതിയ ഗെയിം പ്ലാൻ ഉണ്ടാക്കുന്ന പോലെ, സയൻസും മതവും ഒരുമിച്ചിരുന്ന് പുതിയ ലോകം എങ്ങനെ നന്നാക്കാമെന്ന് ആലോചിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ചിലപ്പോൾ നമ്മൾ വിചാരിക്കും, സയൻസ് പഠിക്കുന്നവർക്ക് മതത്തിൽ വിശ്വാസമില്ല, അല്ലെങ്കിൽ മതവിശ്വാസികൾക്ക് സയൻസ് മനസ്സിലാവില്ല എന്ന്. പക്ഷേ, പോപ്പ് പറഞ്ഞത് എന്താണെന്നോ?
“മതം ശാസ്ത്രം ആവുകയോ ശാസ്ത്രം മതം ആവുകയോ ചെയ്യേണ്ട കാര്യമില്ല, പക്ഷേ രണ്ടും ഒന്നിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യണം.”
അതുപോലെ, ദൈവശാസ്ത്രം പഠിക്കുന്നവരോടും പോപ്പ് ഒരു കാര്യം ആവശ്യപ്പെട്ടു: “പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച് മതത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം.” ഇത് നമ്മൾ പുതിയ ടെക് നോളജി ഉപയോഗിച്ച് പഠിക്കുന്നതു പോലെയാണ്.
പഴയ പുസ്തകങ്ങളിൽ നിന്ന് മാത്രം പഠിക്കാതെ, യൂട്യൂബ് വീഡിയോസും ആപ്പുകളുമൊക്കെ ഉപയോഗിച്ച് പഠിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകില്ലേ?
പണ്ട് ഗലീലിയോയുടെയും ചാൾസ് ഡാർവിന്റെയും കാര്യത്തിൽ ശാസ്ത്രവും മതവും തമ്മിൽ പ്രശ്നമുണ്ടായിരുന്നല്ലോ. പക്ഷേ, ആ പഴയ പിണക്കങ്ങളൊക്കെ മാറ്റി, പരിണാമ സിദ്ധാന്തം (evolution) വെറുമൊരു കഥയല്ല,
അതിന് ഒരുപാട് തെളിവുകളുണ്ട് എന്നു തുറന്നുപറയാൻ പോപ്പ് ജോൺ പോൾ രണ്ടാമൻ ധൈര്യം കാണിച്ചു. അതൊരു ബ്രേക്ക്ത്രൂ ആയിരുന്നു!
അതുകൊണ്ട്, ഇനി സയൻസിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറയുമ്പോൾ, രണ്ടും ശത്രുക്കളാണെന്ന് കരുതേണ്ട.
രണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പരസ്പരം സഹായിച്ച് മുന്നോട്ട് പോയാൽ നമ്മുടെ ലോകം കൂടുതൽ രസകരവും പുരോഗമിച്ചതുമാകും.