
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഗൈല്‍സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ദക്ഷിണ ഫ്രാന്‍സാണോ ഗ്രീസ്സാണോ അദ്ദേഹത്തിന്റെ ജന്മദേശമെന്നു വ്യക്തമല്ല. ഒരു വിശുദ്ധനായ താപസ നായിരുന്നു അദ്ദേഹം. നിമ്‌സിനു സമീപം ഘോരവനത്തിലെ ഗുഹയിലാ യിരുന്നു അദ്ദേഹത്തിന്റെ വാസം. മുടന്തനായിരുന്നത്രെ! കാട്ടുകിഴങ്ങു കളും പഴങ്ങളും മറ്റും ഭക്ഷിച്ചു ജീവിച്ച അദ്ദേഹത്തിനു കൂട്ട് കാട്ടു മൃഗങ്ങളായിരുന്നു.
ഒരിക്കല്‍ നായാട്ടിനുപോയ, ഫ്രാങ്ക്‌സിന്റെ രാജാവാണ് ഗൈല്‍സിനെ കണ്ടെത്തിയത്. മുറിവേറ്റ ഒരു മാന്‍ ഓടിപ്പോയി അഭയം തേടിയത് ഗൈല്‍സിന്റെ ഗുഹയിലാണ്. മൃഗത്തെ അന്വേഷിച്ചു ചെന്ന രാജാവാണ് ഗുഹയില്‍ മൃഗങ്ങളുടെ തോഴനായ ഒരു മനുഷ്യനെ കണ്ടെത്തിയത്. പണ്ഡിതനും വിശുദ്ധനുമായിരുന്ന ഇദ്ദേഹം ആഥെന്‍സില്‍ നിന്നാണു ഫ്രാന്‍സിലെത്തിയതെന്നും, അവിടെനിന്നു നിമ്‌സ് വനത്തിലെത്തിയെന്നും കരുതപ്പെടുന്നു.
പിന്നീട് കുറെപ്പേര്‍ ഈ വൃദ്ധനായ വിശുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് കൂടെ പാര്‍ക്കാന്‍ സന്നദ്ധരായി. അങ്ങനെയാണ് അവര്‍ക്കു വേണ്ടി ഒരു ആശ്രമം പണികഴിപ്പിച്ചത്. ബനഡിക്‌ടൈന്‍ നിയമങ്ങള്‍ അനുസരിച്ചു അവര്‍ ജീവിച്ച ഈ ആശ്രമത്തിന്റെ അധിപനായിരുന്നു ഗൈല്‍സ്. ഈ ആശ്രമത്തിന്റെ പരിസരപ്രദേശങ്ങള്‍ വളര്‍ന്നാണ് സെന്റ് ഗൈല്‍സ് നഗരം രൂപംകൊണ്ടത്.
വി. ഗൈല്‍സിന്റെ നാമത്തില്‍ എണ്ണമറ്റ ദൈവാലയങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടു. ഈ വിശുദ്ധന് പതിന്നാലു സഹായികളും ഉണ്ടാ യിരുന്നു. എല്ലാവരും വിശുദ്ധര്‍. അവരില്‍ രക്തസാക്ഷിയല്ലാത്ത ഏക വിശുദ്ധനാണ് ഗൈല്‍സ്. ദരിദ്രരുടെയും മുടന്തരുടെയും അപസ്മാര രോഗികളുടെയും വന്ധ്യകളുടെയും ഇരുമ്പു പണിക്കാരുടെയും വനവാ സികളുടെയുമൊക്കെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി. ഗൈല്‍സ് മദ്ധ്യ ശതകങ്ങളില്‍ വളരെ പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യത്തില്‍ അനേകം അത്ഭുതങ്ങള്‍ നടന്നിരുന്നു. അന്ന് യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വി. ഗൈല്‍ സിന്റെ കബറിടം. റോമും കാമ്പസ്റ്റെലായുമായിരുന്നു മറ്റു സ്ഥലങ്ങള്‍. 1860-നു ശേഷം വി. ഗൈല്‍സിന്റെ കബറിടം തീര്‍ത്ഥാടകരെക്കൊണ്ടു വീണ്ടും സജീവമായി.