
അങ്കമാലി : ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് കേരള നേത്രബാങ്ക് അസ്സോസിയേഷനും അങ്കമാലി നഗരസഭയും സഹകരിച്ചുകൊണ്ട് പൊതുസമ്മേളനവും നേത്രദാന വിളംബര റാലി - വോക്കത്തോണ്‍ - 2025 പൊതജനപങ്കാളിത്വത്തോടെ സംഘടിപ്പിച്ചു. പൊതുസമ്മേളനം അങ്കമാലി മുനിസപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഷിയോപോൾ ഉദ്ഘാടനം ചെയ്തു.
എല്‍.എഫ്. ഹോസ്പിറ്റല്‍ ഡയറക്ടർ ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി മുഖ്യപ്രഭാഷകനായി. നഴ്സിംഗ് സ്കൂൾ, നഴ്സിംഗ് കോളേജ്, ലിംസാർ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികൾക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങൾക്കും ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലക്സി ജോയ്, കൗൺസിലർ ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അങ്കമാലി എസ്.എച്ച്.ഒ. രമേഷ് എ. വോക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ മുറ്റത്ത് നിന്ന് ആരംഭിച്ച വോക്കത്തോണ്‍ നഗരം ചുറ്റി എല്‍.എഫ്. ആശുപത്രിയില്‍ സമാപിച്ചു.
അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഫാ. എബിന്‍ കളപ്പുരയ്ക്കല്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, കൗൺസിലർ മാരായ ലിസി പോളി, പോ ൾ ജോവർ എന്നിവർ പ്രസംഗിച്ചു. നേത്രദാന സന്ദേശം പകര്‍ന്നുകൊണ്ട് ലിംസാര്‍ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ് അരങ്ങേറി. മുന്നൂറോളം പേർ പങ്കെടുത്തു.