ഫാ. ജോര്‍ജ് തേലേക്കാട്ട്
വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ താരതമ്യേന പുതിയൊരു സമീപനമാണ് സിമുലേഷന്‍. യഥാര്‍ഥ സന്ദര്‍ഭങ്ങള്‍ക്കു സമാനമായി, കൃത്രിമമായി സൃഷ്ടിച്ച സാഹചര്യങ്ങളില്‍ ഒരു പ്രശ്‌നമോ സംഭവമോ അവതരിപ്പിക്കുന്ന രീതിയാണിത്.
ഈശോയും ഈ രീതി ഈശോയുടെതായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
അന്ത്യഅത്താഴത്തെപ്പറ്റിയുള്ള വിവരണം പുതിയനിയമത്തില്‍ നാം വായിക്കുന്നുണ്ട് (ലൂക്കാ 22,1423; 1 കോറിന്തോസ് 11,2325).
ഈശോയുടെ കാല്‍വരിയിലെ ബലിയര്‍പ്പണത്തിന്റെ മുന്നാസ്വാദനമായിട്ടാണല്ലോ അന്ത്യഅത്താഴത്തെ വിശേഷിപ്പിക്കുന്നത്.
കാല്‍വരിയില്‍ ചിന്തപ്പെടുന്ന തന്റെ ശരീരവും രക്തവും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ ഈശോ അന്ത്യഅത്താഴസമയത്ത് പ്രതീകാത്മകമായി അവതരിപ്പിച്ചു.
ഗഹനമായ വിശ്വാസസത്യങ്ങള്‍ കുറേക്കൂടി ലളിതമായ രീതിയില്‍ മനസ്സിലാക്കാന്‍ സിമുലേഷന്‍ രീതിവഴി അധ്യാപകര്‍ക്ക് സാധിക്കേണ്ടതാണ്. ഇങ്ങനെയുള്ള നൂതനരീതികള്‍ കൂടുതല്‍ വ്യക്തമായ അറിവുകള്‍ കൈമാറാന്‍ അധ്യാപകരെ സഹായിക്കുന്നു.