Jesus Teaching Skills

വര്‍ണ്ണനം (Description)

Jesus's Teaching Skills 41

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

വര്‍ണ്ണനം കഥനത്തോട് സദൃശമാണ്. ഏതെങ്കിലും ഒരു കാര്യത്തെ വാക്കുകള്‍കൊണ്ട് പ്രതിനിധീകരിക്കുകയാണ് വര്‍ണ്ണനത്തില്‍ നടക്കുന്നത്.

അതുവഴി പഠിതാവിന്റെ മനസ്സില്‍ ബിംബങ്ങള്‍ രൂപപ്പെടുകയും അതുവഴി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യും.

ഈശോ ഉപമകളിലും മറ്റും വര്‍ണ്ണനം നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വിതക്കാരന്റെ ഉപമയിലും (ലൂക്കാ 8:48) സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി വിശദീകരിക്കുമ്പോഴും (മത്തായി 13:44-52) വര്‍ണ്ണനയുടെ പ്രാധാന്യം കാണാവുന്നതാണ്.

സമരിയാക്കാരന്റെ ഉപമ (ലൂക്കാ 10:25-37) പോലും നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന് വര്‍ണ്ണനയിലൂടെ ഉത്തരം നല്‍കുന്നതാണ്.

വസ്തുതകളും ആശയങ്ങളും കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ വര്‍ണ്ണന സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അധ്യാപനത്തില്‍ വര്‍ണ്ണനയുടെ പ്രാധാന്യം മനസ്സിലാക്കി ഈശോയെപ്പോലെ കൂടുതല്‍ ആഴത്തിലുള്ള ബോധ്യം നല്‍കാന്‍ എല്ലാ ഗുരുക്കന്മാരും ശ്രമിക്കണം.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]