സേവി പടിക്കപ്പറമ്പില്‍
1) റോമാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തി മതസ്വാതന്ത്ര്യം അനുവദിച്ചു. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ മതവിശ്വാസങ്ങള്‍ പാലിക്കുവാനും ആരാധന നടത്തുവാനും സ്വാതന്ത്ര്യം ലഭിച്ചു. അങ്ങനെ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായ മതമര്‍ദനം ഔദ്യോഗികമായി അവസാനിച്ചു.
2) റോമിലും ജെറുസലേമിലും കോണ്‍സ്റ്റാന്റിനോപ്പിളിലും ചക്രവര്‍ത്തി പുതിയ ദേവാലയങ്ങള്‍ സ്ഥാപിച്ചു. റോമിലെ ലാറ്ററന്‍ ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, കോണ്‍സ്റ്റാന്റിനോപ്പി ളിലെ ഹാഗിയ സോഫിയ, ജെറുസലേമിലെ ബെത്‌ലഹേമിലെ ബസിലിക്ക ഓഫ് ദി നേറ്റിവിറ്റി തുടങ്ങിയ
പ്രധാനപ്പെട്ട ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതോ നിര്‍മ്മാണം ആരംഭിച്ചതോ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്താണ്. പിന്നീട് ഈ ദേവാലയങ്ങളെല്ലാം പുനര്‍ നിര്‍മ്മാണത്തിന് വിധേയമായിട്ടുണ്ട്. മതമര്‍ദന കാലഘട്ടത്തില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും പകരം പരിഹാരം എന്ന നിലയില്‍ സ്ഥലങ്ങളും കെട്ടിടങ്ങളും ചക്രവര്‍ത്തി നല്‍കിയിട്ടുണ്ട്.
3) ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ സൂനഹദോസ് വിളിച്ചു കൂട്ടിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്.
4) സഭയ്ക്ക് സ്വത്ത് കൈവശം വയ്ക്കാന്‍ അധികാരം നല്‍കുകയും തന്റെ കൊട്ടാരവും മറ്റ് സ്വത്തുക്കളും നല്‍കുകയും ചെയ്തു.
എന്തുകൊണ്ടാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഇത്രമാത്രം ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത്?
(തുടരും)