CATplus

വിസ്മയകരമായ വഴികള്‍

Sathyadeepam

ഫാ. ഡാമിയന്‍റെ സ്കൂള്‍ ജീവിതകാലത്ത് അവന് ഏറ്റം ഇഷ്ടപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ ആ നാട്ടിലെ കൊല്ലപ്പണിക്കാരനും കുഴിവെട്ടുകാരനുമായിരുന്നു. അവധി ദിവസങ്ങളില്‍ സമയം കിട്ടുമ്പോഴെല്ലാം അവന്‍ കൊല്ലപ്പണിക്കാരനോടൊപ്പം ഉലയൂതി ഇരുമ്പു ചൂടാക്കി,  അടിച്ചു രൂപപ്പെടുത്താന്‍ സഹായിച്ചു പോന്നു.  കുഴിവെട്ടുകാരനെ ശവക്കുഴി വെട്ടാന്‍ സഹായിച്ചിരുന്നു.

ഈ അസാധാരണത്വം എന്തിനായിരുന്നു എന്ന് അവനോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. മൊളോക്കോ ദ്വീപിലെ പാവങ്ങള്‍ക്കായി വീടുവയ്ക്കാനും പള്ളി പണിയാനും ശവക്കുഴി കുത്താനുമുള്ള ദൈവനിയോഗത്തിന്‍റെ പിശീലനമായിരുന്നു അത് എന്നു തിരിച്ചറിയാന്‍ അനേക വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. ഫാ. ഡാമിയന്‍ സ്വയം 300-ല്‍പ്പരം വീടുകള്‍ പണിതു, പള്ളി പണിതു, കുഷ്ഠരോഗികളുടെ ജഡം മറവു ചെയ്യാന്‍ രണ്ടായിരത്തിലധികം ശവക്കുഴികള്‍ കുത്തി. ദൈവം നടത്തുന്ന വഴികള്‍ എത്രയോ വിസ്മയകരം!

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍