സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

പാലിയേറ്റീവ് കെയര്‍ ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
പാലിയേറ്റീവ് കെയർ ആൻഡ്  സപ്പോർട്ട് സർവീസസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു. ലിമ റോസ് ടോം, ജിജോ ആൻ്റണി, ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഫാ. സിബിൻ മനയമ്പിള്ളി, കേ ഒ മാത്യൂസ്, ബേസിൽ പോൾ എന്നിവർ സമീപം.

പൊന്നുരുന്നി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ  സഹൃദയ, നബാർഡിൻ്റെ ആഭിമുഖ്യത്തിൽ ബ്ലെസ്  ഹോമിൻ്റെ സഹകരണത്തോടെ  വനിതകൾക്കായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ആൻഡ്  സപ്പോർട്ട് സർവീസസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച യോഗം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.  സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും തുല്യമായ സമ്മിശ്രണമാണ് സാന്ത്വന പരിചരണത്തെ മികവുറ്റതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.  ബ്ലസ് ഹോംസ് എംഡി ജിജോ ആൻറണി പാലിയേറ്റീവ് കെയർ ആൻഡ് സർവീസ് സാധ്യതകളെക്കുറിച്ചും കാലികപ്രസക്തിയെക്കുറിച്ചും പ്രഭാഷണം നടത്തി.   ബ്ലസ്സ് ഹോംസ് പി ആർ ഓ ലിമ ടോം,  സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി,   കെ ഒ മാത്യൂസ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org