കുര്‍ബാന മുടക്കുന്നവര്‍

കുര്‍ബാന മുടക്കുന്നവര്‍
  • ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ജീവിതക്ലേശങ്ങള്‍കൊണ്ട് ജീവിതം തന്നെ ദുസ്സഹമായ അനേകം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അതൊക്കെ സഹിക്കാന്‍ അവര്‍ക്കു ശക്തി നല്കുന്നത് ദിവ്യബലിയില്‍ നിന്നും ഉള്‍ക്കൊള്ളുന്ന ചൈതന്യവത്തായ ഊര്‍ജമാണ്. അതില്ലാതാക്കുന്നതുകൊണ്ട് ഇവര്‍ എന്താണു നേടുന്നത്.

ആയിരക്കണക്കിന് ആളുകളുള്ള ഒരു ഇടവകയില്‍ ഒന്നോ രണ്ടോ പേര്‍ തുനിഞ്ഞിറങ്ങിയാല്‍ വിശുദ്ധ കുര്‍ബാന മുടക്കാന്‍ കഴിയുന്നുവെങ്കില്‍ അത് നീതി നിഷേധം തന്നെയാണ്.

ഇരുകൂട്ടരും ഈ വിഷയം വേണ്ട വിധം മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്താണു നെസ്‌തോറിയനിസം എന്നോ, എന്താണു കല്‍ദായവല്‍ക്കരണമെന്നോ ഇക്കൂട്ടര്‍ ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും വൈദികനോടോ ഭരണക്കാരോടോ ഉള്ള വ്യക്തിപരമായ വൈരാഗ്യം മൂലം - ഇറങ്ങി പുറപ്പെട്ടവാണ് ഇവരില്‍ പലരും. മറ്റെന്തെങ്കിലും പ്രലോഭനങ്ങളില്‍ വീണുപോയവരും ഉണ്ടാവാം. സിനഡു പക്ഷക്കാര്‍ പറയുന്നത് മാര്‍പാപ്പയെ അനുസരിക്കുന്നില്ല എന്നാണ്. സഭാചരിത്രം പരിശോധിച്ചാല്‍ മാര്‍പാപ്പയെ അനുസരിക്കാത്ത നിരവധി സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും. എന്തിന്, ളൂയിസ് പഴേപറമ്പില്‍ എന്ന ഒരു വൈദികന്‍ വത്തിക്കാന്‍ നിലപാടിനെതിരെ കത്തയച്ചതിന് സഭാനടപടിക്കു വിധേയനായ വ്യക്തിയാണ്. അദ്ദേഹമാണ് പിന്നീട് എറണാകുളം രൂപതയുടെ ആദ്യമെത്രാനായ മാര്‍ ളൂയിസ് പഴേപറമ്പില്‍.

എറണാകുളം രൂപതക്കാര്‍ നടത്തുന്നത് 'സാത്താന്‍' കുര്‍ബാനയാണ് എന്നാണ് സിനഡു പക്ഷക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അറുപതു വര്‍ഷമായി അവര്‍ സ്വീകരിച്ച കൂദാശകള്‍ അസാധുവല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org