CATplus

സ്നേഹത്തില്‍ മധുരം

Sathyadeepam

തങ്കച്ചന്‍ മുണ്ടന്‍കുന്ന്

ആര്‍ദ്രമാണയല്‍ക്കാരന്‍റെ ചിത്തം
അറിയേണം നമ്മളവന്‍റെ ദുഃഖം
അര്‍ഹമാണാവശ്യമെന്നറിഞ്ഞാല്‍
അര മാത്ര വൈകാതെ നന്മ ചെയ്യാം.
അവഗണിക്കപ്പെട്ടോരമ്മമാരും
അപ്പനും വൈകല്യബാധിതരും
അശരണരായ് പെരുവഴിയരുകില്‍
അന്നമില്ലാതെ തളര്‍ന്നിടുന്നു.
അവരുടെ കണ്ണുനീര്‍ത്തുള്ളിയിലെ
അഗ്നി ജ്വലിക്കുന്ന താപമേററാല്‍
ആയുസ്സുകൊണ്ടൊരര്‍ത്ഥമില്ല
അന്ധകാരം വന്നു മൂടീടുന്നു.
അവലംബഹീനരെ താങ്ങിടുവാന്‍
അരിമയായ് കൈത്തലം നീട്ടിയെന്നാല്‍
ആത്മാവു നിറയുന്ന നിര്‍വൃതിയില്‍
അനശ്വര സ്നേഹത്തിന്‍ മധുനുകരാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം