CATplus

കാവല്‍മാലാഖയോടുളള സുകൃതജപങ്ങള്‍

Sathyadeepam

* എന്‍റെ കാവല്‍മാലാഖയേ, എനിക്കുവേണ്ടി അപേക്ഷിക്കേണമേ.

* എന്‍റെ ഏറ്റവും സ്നേഹമുള്ള കാവല്‍മാലാഖയേ, ദിവ്യമായ സമാധാനം എന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആവശ്യമായ കൃപാവരങ്ങള്‍ ലഭിക്കുവാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

* എന്നെ കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖയേ, ദൈവകൃപയാല്‍ നിന്‍റെ പക്കല്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ ഈ ദിവസവും എന്‍റെ മരണനേരത്തും സഹായിച്ചുകൊള്ളണമേ.

* എന്‍റെ കാവല്‍മാലാഖയേ, എന്നെ കാത്തുകൊള്ളണമേ.

* എന്‍റെ കാവല്‍ക്കാരനായി ദൈവം നിശ്ചയിച്ചിരിക്കുന്ന ദൈവത്തിന്‍റെ മാലാഖയേ, എന്നെ നീ പ്രകാശിപ്പിച്ചു പരിപാലിച്ചു ഭരിച്ചു നടത്തിക്കൊള്ളണമേ.

* എന്‍റെ പ്രിയമുള്ള കാവല്‍മാലാഖയേ, എല്ലായ്പ്പോഴും ദൈവചിത്തം നിറവേറ്റുവാന്‍ എന്നെ സഹായിക്കേണമേ.

* എന്‍റെ എത്രയും പ്രിയപ്പെട്ട സഹോദരനായ മാലാഖയേ, നിന്നെ സ്നേഹിപ്പാന്‍ എന്നെ പഠിപ്പിക്കേണമേ.

* എന്‍റെ സ്നേഹകാവല്‍മാലാഖായേ, ഇന്നേ ദിവസം പാപങ്ങള്‍ ഒക്കെയില്‍നിന്നും എന്നെ കാത്തുരക്ഷിക്കേണമേ.

* കര്‍ത്താവിന്‍റെ മാലാഖയേ, എന്‍റെ ഹൃദയം മുഴുവനും ഈശോയുടേതാക്കേണമേ.

* എന്നെ കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖയേ, എന്‍റെ ഹൃദയത്തെ നീയുറപ്പിക്കേണമേ.

* കര്‍ത്താവിന്‍റെ മാലാഖയേ, എന്‍റെ ഹൃദയത്തെ നീ പ്രകാശിപ്പിക്കേണമേ.

* കര്‍ത്താവിന്‍റെ മാലാഖയേ, എന്‍റെ ഹൃദയത്തെ നീ ഭരിച്ചുകൊള്ളണമേ.

* കര്‍ത്താവിന്‍റെ മാലാഖയേ, എന്‍റെ ഹൃദയത്തെ എല്ലാ കറകളില്‍നിന്നും ശുദ്ധീകരിച്ചു കൊള്ളണമേ.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ