ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

ഇസ്രായേലിലെ പ്രസിദ്ധമായ ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് വംശജയായ ഒരു ക്രിസ്ത്യന്‍ വനിത തിരഞ്ഞെടുക്കപ്പെട്ടു. പ്രൊ. മൗന മാറുണ്‍, ഈ പദവിയില്‍ എത്തുന്നത് ഇറാനുമായുള്ള സംഘര്‍ഷത്തിന്റെയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ അറബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്. ആദ്യമായിട്ടാണ് ഒരു അറബ് ക്രിസ്ത്യന്‍ വനിത ഈ യൂണിവേഴ്‌സിറ്റിയുടെ റെക്ടര്‍ ആകുന്നത്.

അറബ് വംശജര്‍ ഇസ്രായേലില്‍ ന്യൂനപക്ഷമാണ്. ക്രൈസ്തവരാകട്ടെ അറബികളില്‍ ന്യൂനപക്ഷമാണ്. ക്രൈസ്തവരില്‍ തന്നെ ന്യൂനപക്ഷമായ മാരോനൈറ്റ് സഭാംഗമാണ് പുതിയ റെക്ടര്‍. ഇസ്രായേലിന്റെ വൈജ്ഞാനിക ലോകത്ത് എല്ലാം സാധ്യമാണ് എന്നതിന്റെ സൂചനയാണ് തന്റെ തിരഞ്ഞെടുപ്പെന്നു മാറുണ്‍ പ്രസ്താവിച്ചു. ഇസ്രായേലില്‍ വേരുറപ്പിച്ചിട്ടുള്ള ക്രൈസ്തവ ന്യൂനപക്ഷത്തിനും അറബ് ന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍നിന്ന് ഒരു സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ഇസ്രായേലിലെ പ്രസിദ്ധമായ കാര്‍മ്മല്‍ മലയുടെ പരിസരത്താണ് ഹൈഫ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. ഇതിന് അടുത്തുതന്നെയാണ് പുതിയ റെക്ടറുടെ ജന്മഗ്രാമം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലബനോണില്‍ നിന്ന് കുടിയേറിയവരാണ് റെക്ടറുടെ പൂര്‍വികര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org