എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തില്‍ നൈതികത സൂക്ഷിക്കണമെന്ന വത്തിക്കാന്റെ ആവശ്യത്തിന് ആംഗ്ലിക്കന്‍ സഭയും പിന്തുണ അറിയിച്ചു. ഇതു സംബന്ധിച്ച് വത്തിക്കാന്‍ തയ്യാറാക്കിയ കരാറില്‍ ആംഗ്ലിക്കന്‍ സഭാധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഒപ്പുവച്ചു. 'റോം കാള്‍ ഫോര്‍ എ ഐ എത്തിക്‌സ്' എന്ന കരാര്‍ തയ്യാറാക്കിയത് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് ആണ്.

മൈക്രോസോഫ്റ്റ്, ഐ ബി എം തുടങ്ങിയ നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ വത്തിക്കാന്റെ ആഹ്വാനം സ്വീകരിച്ചിട്ടുണ്ട്. സഭകള്‍ കൂടി അതില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാല്യ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org