മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

മെയിലെ പ്രാര്‍ത്ഥന വൈദിക 	സന്യാസ പരിശീലനത്തിനായി

മെയ് മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്യാസ പരിശീലനവും വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനവും ആണ് പ്രാര്‍ത്ഥനയുടെ പ്രമേയം. എല്ലാ ദൈവവിളികളും പരുക്കന്‍ വജ്രങ്ങള്‍ ആണെന്നും അവയുടെ എല്ലാ വശവും തേച്ചുമിനുക്കി എടുക്കേണ്ടതുണ്ടെന്നും പ്രാര്‍ത്ഥനാനിയോഗം അറിയിച്ചുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഒരു നല്ല വൈദികനോ സിസ്റ്ററോ എല്ലാത്തിലും ഉപരി ദൈവത്തിന്റെ കൃപയാല്‍ രൂപപ്പെട്ട ഒരു പുരുഷനോ സ്ത്രീയോ ആണ്. സ്വന്തം പരിമിതികളെക്കുറിച്ച് ബോധമുള്ളവര്‍ ആയിരിക്കും അവര്‍. സുവിശേഷ സാക്ഷ്യത്തോട് സമര്‍പ്പിതമായ പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ സന്നദ്ധരും ആയിരിക്കും അവര്‍. വൈദിക സന്യസ പരിശീലനം ഏതെങ്കിലും ഘട്ടത്തില്‍ അവസാനിക്കുന്നതല്ല, ജീവിതകാലം ഉടനീളം തുടരുന്ന ഒന്നാണ് - മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org