CATplus

കരുണയ്ക്കുവേണ്ടിയുള്ള സുകൃതജപങ്ങള്‍

Sathyadeepam

* ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ യേശുവേ, പാപിയായ എന്‍റെമേല്‍ കരുണയായിരിക്കേണമേ.

* ജീവന്‍റെ ഉറവിടമായ ഈശോയെ, പാപിയായ എന്നില്‍ കനിയണമേ.

* ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടേ, പാപിയായ എന്നില്‍ കനിയേണമേ.

* സഹനത്തിന്‍റെ മാതൃകയായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* ക്ഷമയുടെ മാതൃകയായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* ക്ലേശിതരുടെയും പീഢിതരുടെയും ആശ്വാസമായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* വി. ആഗസ്തീനോസിന്‍റെ പാപങ്ങള്‍ പൊറുത്ത് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്ത കരുണാനിധിയായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* അങ്ങയെ ഉപേക്ഷിച്ചാലും എന്നെ ഉപേക്ഷിക്കാത്ത വാത്സല്യനിധിയായ സ്നേഹ പിതാവേ, പാപിയായ എന്നില്‍ കനിയേണമേ.

* സത്യദൈവത്തിന്‍റെ പുത്രനായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* ക്രൂശിതനായ ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* നല്ല കള്ളനു മാപ്പു നല്കി അവനെ അനുഗ്രഹിച്ച ഈശോയേ, പാപിയായ എന്നില്‍ കനിയേണമേ.

* പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കാരുണ്യവാനായ ദൈവമേ, പാപിയായ എന്നില്‍ കനിയേണമേ.

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹

ഫാ. ബസീലിയൂസ് CST: കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗി

ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു