

ഛത്തീസ്ഗഡില്‍ ക്രിസ്മസിനു ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തിയതിനു പോലീസ് പിടികൂടിയിരുന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജാമ്യം നേടി പുറത്തുവന്ന പ്പോള്‍ കാത്തിരുന്നതു വന്‍ സ്വീകരണം. പ്രതികളെ മാലയിടുകയും വാദ്യഘോഷങ്ങളോടെ ആനയിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരായ മുദ്രാ വാക്യം വിളികളും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയായിലും വൈറലാക്കി.
ഈ ആഘോഷത്തെ പൗരാവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷസംഘടനകളും അപലപിച്ചു. കുറ്റവാളികള്‍ക്കു വീരപരിവേഷം നല്‍കുന്നത് അക്രമം ചെയ്യാനുദ്ദേശിക്കു ന്നവര്‍ക്കു പ്രോത്സാഹനമാകുമെന്നും അക്രമങ്ങള്‍ വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു.