ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം:  കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
Published on

കോട്ടയം: ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കടുത്ത രീതിയില്‍ വിമര്‍ശിച്ചു. ക്രൈസ്തവസമൂഹത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ ശരിയായ ബോധവല്‍ക്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നല്‍കുന്നതാണെന്നു ബാവ ചൂണ്ടിക്കാട്ടി. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാര്‍ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാന്‍ ഏത് രാജ്യത്തായാലും അതിന്റെ ഭരണകര്‍ത്താക്കളാണ് ഉത്തരവാദപ്പെട്ടവര്‍. ആര്‍ എസ് എസിന്റെ പോഷക സംഘടനകളായിരി ക്കുന്ന ബജ്‌റംഗ്ദളും അതുപോലെ വി എച്ച് പി യും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കില്‍ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന തായ വാസ്തവം മാധ്യമങ്ങളില്‍ കണ്ടു.

പള്ളിക്ക് അകത്തുള്ള ആരാധനയില്‍ ആയിരി ക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാാകുന്ന തെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരെ ആക്രമിക്കാന്‍ തുടങ്ങിയ ഇവര്‍, പള്ളിയുടെ പുറത്തുള്ള ആഘോഷങ്ങള്‍ - ക്രിസ്മസ് ആഘോഷങ്ങള്‍ - നശിപ്പിച്ച് അകത്ത് കയറാന്‍ അധികം താമസം ഇല്ല. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഒരുപോലെ തന്നെ നല്‍കുന്നതാണ്. അതിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ ഏതാനും ചില തീവ്രവാദികള്‍ ക്കോ സംഘടനകള്‍ക്കോ അവകാശമില്ല.

അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്ന തായ ഭരണാധിപന്മാരാണ്. അവര്‍ അതിനെതിരേ ശബ്ദമുയര്‍ത്താതിരിക്കുമ്പോള്‍, അവരുടെ പദ്ധതി യുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷ ങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org