CATplus

​ഗാന്ധിജി മരിച്ചിട്ടില്ല

Sathyadeepam

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ വിഭജിച്ചു ഭരിക്കാനാണു ശ്രമിച്ചത്. ഇന്ത്യക്കാര്‍ക്കു പകരം 27.50 കോടി ഹിന്ദുക്കളെയും ഏഴു കോടി ദളിതരെയും 3.5 കോടി മുസ്ലീങ്ങളെയും ഒരു ലക്ഷം സിക്കുകാരെയും 60,000 പാഴ്സികളെയും 24,500 ജൂതന്മാരെയുമാണ് അവര്‍ കണ്ടത്.

പരസ്പരം വെട്ടിക്കീറാന്‍ തയ്യാറായി നിന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രാര്‍ത്ഥനായോഗങ്ങളിലൂടെ ഗാന്ധി ഇന്ത്യാക്കാരാക്കി. ആഗസ്റ്റ് 15-നു കല്‍ക്കട്ടയിലെ പ്രാര്‍ത്ഥനായോഗത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്തു. 17-ന് അത് അഞ്ചു ലക്ഷമായി. 18-നു പത്തു ലക്ഷത്തോളം പേരാണ് അഹിംസയുടെ പ്രവാചകന്‍റെ ശാന്തവചനങ്ങള്‍ കാതോര്‍ക്കാനെത്തിയത്.

ഒടുവില്‍ അക്രമരാഹിത്യത്തിന്‍റെ ദൂതന്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. അന്ന് 1948 ജനുവരി 30-നു വെള്ളിയാഴ്ച വൈകുന്നേരം 6.17-ന് ഗോഡ്സെ കൊന്നതു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെയാണ്. പക്ഷേ, ഗാന്ധി മരിച്ചിട്ടില്ല. ഗാന്ധിജി ഒരിക്കലും മരിക്കില്ല. കാരണം: Godse won the battle, but lost the war. Gandhiji lost the battle, but won the war.' (യുദ്ധത്തില്‍ ജയിച്ചതു ഗോഡ്സെ; മഹായുദ്ധത്തില്‍ ജേതാവായതു ഗാന്ധിജി).

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം