Baladeepam

ഉള്ളിലുള്ളത്

Sathyadeepam

മാന്ത്രികസംഗീതത്തിന്‍റെ ചക്രവര്‍ത്തി ലഡ്വിങ്വാന്‍ ബെയ് ഥോവന്‍, മുഴുക്കുടിയനും ക്രൂരനുമായ അച്ഛന്‍റെ പീഡനങ്ങളേറ്റാണു കുട്ടിക്കാലം പിന്നിട്ടത്. മദ്യലഹരിയില്‍ വീട്ടിലെത്തിയാലുടന്‍, പാതിരാത്രിയായാല്‍പോലും അയാള്‍ മകനെ പിടിച്ചെഴുന്നേല്പിച്ചു പുലരും വരെ വയലിന്‍ വായിപ്പിക്കുമായിരുന്നു.

മകനെ എങ്ങനെയെങ്കിലും ഒരു സംഗീതജ്ഞനാക്കാനായിരുന്നു അച്ഛന്‍റെ മോഹം. അതിനയാള്‍ സ്വീകരിച്ചിരുന്ന വഴികള്‍ പലപ്പോഴും കഠിനവും ക്രൂരവുമായിരുന്നു. തന്നെ ഗവണ്‍മെന്‍റ് ഉദ്യാഗസ്ഥനാക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടിയ അച്ഛനോടു പകരം വീട്ടീയ അഡോള്‍ഫ് ഹിറ്റ്ലറിനെപ്പോലെയല്ല ബെയ്ഥോവന്‍ പ്രതികരിച്ചത്.

ഏഴര വയസ്സു മാത്രമുള്ളപ്പോള്‍ തന്നെ ബിഥോവന്‍ പൊതുവേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. 12 വയസ്സായപ്പോള്‍ അവന്‍റെ ആദ്യആല്‍ബം പുറത്തിറങ്ങി. 28-ാമത്തെ വയസ്സില്‍, ബയ്ഥോവനെ ബധിരത ബാധിച്ചു. സംഗീതക്കച്ചേരികള്‍ നിര്‍ത്തേണ്ടി വന്നു. സംഗീതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശം മാത്രമായിരുന്നു അദ്ദേഹത്തെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയത്. ബെയ്ഥോവന്‍ പറഞ്ഞിരുന്നു:

"എന്നെ തോല്പിക്കാനെത്തിയ വിധിയെ ഞാന്‍ കഴുത്തിനു കടന്നുപിടിക്കും."

അങ്ങനെ ബധിരതയെ തോല്പിച്ചുകൊണ്ട് ആ വിരല്‍ത്തുമ്പില്‍ എന്നും അപൂര്‍വ ചാരുതയോടെ രാഗങ്ങള്‍ പ്രവഹിച്ചു. 47 വയസ്സായപ്പോഴേക്കും ബിഥോവന്‍ പൂര്‍ണമായും ബധിരനായിത്തീര്‍ന്നിരുന്നു. അക്കാലത്ത്, പിയാനോയുടെ സൗണ്ട് ബോര്‍ഡില്‍ ഒരു ദണ്ഡുവച്ച് അതിന്‍റെ മറ്റേ അറ്റം കടിച്ചുപിടിച്ചാണ് അദ്ദേഹം ശബ്ദങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ബെയ്ഥോവന്‍റെ പ്രശസ്തമായ വയലിന്‍ സൊനാററകളും സിംഫണികളും പുറത്തുവന്നതു കേള്‍വിശക്തി നഷ്ടപ്പെട്ട കാലത്താണ്.

ഓര്‍മിക്കുക:

"WHAT MATTER IS
YOU WITHIN
NOT YOUR
WITHOUT."

"ഉള്ളതാണ് ഉണ്മ."

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം