Baladeepam

സുഹൃത്തുക്കളില്‍ ഒരാളാവുക

Sathyadeepam

ഒരു നര്‍മ്മം കേള്‍ക്കുമ്പോള്‍ ചിരി അടക്കി വയ്ക്കാതെ ഹൃദ്യമായി ചിരിക്കുക. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നുചിരിക്കുക. ഇത് ആളുകളെ നിങ്ങളുമായി അടുപ്പിക്കും. നിങ്ങള്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്നു ഭാവിക്കാതിരിക്കുക. മറ്റുള്ളവരുടെ മുമ്പില്‍ നിങ്ങളും അവരെപ്പോലെയാണെന്ന് അവര്‍ക്കു തോന്നുംവിധം അവരോടു പെരുമാറുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അവരില്‍ നിന്നും വ്യത്യസ്തനായിരിക്കണം. വിമര്‍ശനങ്ങള്‍ക്കെല്ലാം അതീതനാണു ഞാനെന്ന ചിന്ത ഒരു വ്യക്തിയിലുണ്ടാവരുത്. നിങ്ങളുടെ സുഹൃത്തുക്കളില്‍ ഒരാളായിരിക്കണം നിങ്ങള്‍. അവരോടൊപ്പം സ്വതന്ത്രമായി സംസാരിക്കുകയും പെരുമാറുകയും വേണം. അസാധാരണമായ രീതിയില്‍ പെരുമാറാതെ, എല്ലാം അറിയാവുന്നവനാണെന്ന തോന്നല്‍ മറ്റുള്ളവരിലുണ്ടാക്കാതെ വേണം സുഹൃത്തുക്കളോട് ഇടപഴകുവാന്‍.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും