

സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു സ്‌കീയിങ്ങ് റിസോര്‍ട്ടിലെ ബാറില്‍ നവവത്സര ദിനത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അനുശോചനം അറിയിച്ചു. അഗ്‌നിബാധയില്‍ 40 ലധികം പേര്‍ മരണമടഞ്ഞതായാണ് വാര്‍ത്ത.
300 ലധികം പേര്‍ വരുന്ന സംഘം നവവത്സര ആഘോഷം നടത്തിക്കൊണ്ടിരിക്കെയായിരുന്നു തീപിടുത്തം.
അനുശോചനം അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സംഭവം നടന്ന രൂപതയുടെ ബിഷപ്പ് മേരി ലൗവേയ്ക്ക് അയച്ചു.