

2025-ലെ ക്രിസ്മസിന് ഒരു വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ പാര്‍ട്ടി ക്രൈസ്തവര്‍ക്കു നല്‍കിയത്. ബി. ജെ. പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ അവരുടെ ഗുണ്ടകള്‍ അക്രമകരമായി തടഞ്ഞു. പുല്‍ക്കൂടുകളും അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപങ്ങളും അവര്‍ തകര്‍ത്തു. അവര്‍ മുഴക്കിയ മുദ്രാവാക്യം 'ഭാരത സംസ്‌കാരത്തിന് ചേരാത്ത ഒന്നും ഇവിടെ അനുവദിക്കുകയില്ല' എന്നാണ്. വ്യക്തമായ വിദേശ വിരോധം. ക്രിസ്തുവും ക്രിസ്തു സുവിശേഷവും ഇവിടെ വൈദേശികമായിരിക്കുന്നു. ഇത് ശുദ്ധമായ സാംസ്‌കാരിക ഫാസിസമാണ്. ഈ വിരോധം ഇവിടെ ആകസ്മികമല്ല. ഇത് നട്ടുവളര്‍ത്തിയത് ഒരു ചിന്താഗതിയാണ് - അതാണ് ഹിന്ദുത്വ.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് നിരന്തരം വിദേശങ്ങളിലേക്ക് പുറപ്പാട് യാത്രകള്‍ നടത്തുന്നത്, യോഗയും ഗീതയും പ്രചരിപ്പിക്കാനോ? അദ്ദേഹം പോകുന്ന അമേരിക്കയിലും ബ്രിട്ടനിലും വളരുന്ന വര്‍ഗീയതയും വിദേശ വിരോധവും അദ്ദേഹം കാണുന്നുണ്ടാകുമല്ലോ? വിദേശങ്ങളില്‍ വളരുന്ന വര്‍ഗീയത ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും? ഇന്ത്യക്കാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ? ഗോള്‍വാല്‍ക്കറുടെ പ്രസിദ്ധമായ വാചകം ആരും മറക്കരുത്, ''ഹിന്ദുസ്ഥാന്‍ ഹിന്ദു കാ, നഹിം കിസി കെ ബാപ് കാ.'' (ഹിന്ദുസ്ഥാന്‍ ഹിന്ദുവിന്റെ, മറ്റാരും അവന്റെ പിതാവല്ല.)
"ഹിന്ദുസ്ഥാൻ ഹിന്ദുവിന്റേതാണ് എന്ന വിരോധം പറയാൻ ഗോൾവാൾക്കറെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ വേദോപനിഷത്തുകളാണോ; അല്ലല്ലോ. അത് വൈദേശികമായ നാസിസമായിരുന്നു എന്നതല്ലേ ചരിത്രസത്യം? സവർക്കർ ആണല്ലോ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ഉണ്ടാക്കിയത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ഭാരതീയ സാംസ്കാരിക സ്രോതസ്സുകളാണോ? അത് ഇറ്റലിക്കാരനായ ജോസഫ് മസ്സീനിയല്ലേ? ഇതേ മസ്സീനിയുടെ പ്രേരണയാണ് മുസ്സോളിനിയെ ഫാസിസത്തിന്റെ സ്രഷ്ടാവാക്കിയത്. ഇതേ വിദേശിയല്ലേ ഹിന്ദുക്കൾ 'എളിമ, ത്യാഗം, ക്ഷമ' എന്നിവ വെടിഞ്ഞ് 'വെറുപ്പ്, പക, പ്രതികാരം' എന്നിവ അഭ്യസിക്കാൻ കാരണമായത്?
ഇതുതന്നെ അമേരിക്കയും ബ്രിട്ടനും ജര്‍മ്മനിയും അറബി രാജ്യങ്ങളും പറഞ്ഞു തുടങ്ങിയാലോ? ഇത് പറയാന്‍ ഗോള്‍വാല്‍ക്കറെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ വേദോപനിഷത്തുകളാണോ; അല്ലല്ലോ. അത് വൈദേശികമായ നാസിസമായിരുന്നു എന്നതല്ലേ ചരിത്രസത്യം? സവര്‍ക്കര്‍ ആണല്ലോ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ഉണ്ടാക്കിയത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഭാരതീയ സാംസ്കാരിക സ്രോതസ്സുകളാണോ? അത് ഇറ്റലിക്കാരനായ ജോസഫ് മസ്സീനി (Mazzini) യല്ലേ? ഇതേ മസ്സീനിയുടെ പ്രേരണയാണ് മുസോളിനിയെ ഫാസിസത്തിന്റെ സ്രഷ്ടാവാക്കിയത്. ഇതേ വിദേശിയല്ലേ ഹിന്ദുക്കള്‍ ''എളിമ, ത്യാഗം, ക്ഷമ'' എന്നിവ വെടിഞ്ഞു ''വെറുപ്പ്, പക, പ്രതികാരം'' എന്നിവ അഭ്യസിക്കാന്‍ കാരണമായത്?
ഇന്ന് ഇന്ത്യയില്‍ നിലവിലിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകള്‍ എല്ലാം തന്നെ ഇവിടെ വേദങ്ങളില്‍ നിന്നും ഉണ്ടായതാണ് എന്നാണ് ഈ സാംസ്‌കാ രിക ഭക്തന്മാര്‍ പഠിച്ചു വച്ചിരിക്കുന്നത്. ഇവയൊക്കെ വന്നത് യൂറോപ്പില്‍ നിന്നാണ് എന്ന ചരിത്രസത്യം മനസ്സിലാക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ബ്രിട്ടനില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണ്. നമ്മുടെ നാഷണല്‍ ഹൈവേകള്‍ പണിതതിന് പിന്നില്‍ പോലും വിദേശ കോപ്പിയടിയില്ലേ? സീബ്രാലൈന്‍ വേദത്തില്‍ ഉള്ളതാണോ? ഹിന്ദുത്വവാദികള്‍ ഇനി മുതല്‍ ചികിത്സ മുഴുവന്‍ ആയുര്‍വേദത്തിലേക്ക് മാറ്റുമായിരിക്കും. ഇവിടുത്തെ അലോപ്പതി ആശുപത്രികളും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടണമല്ലോ. അവയൊക്കെ യൂറോപ്യന്‍ അല്ലേ? എന്തിനാണ് ഹിന്ദുത്വ നേതാക്കന്മാരില്‍ ചിലര്‍ പാന്റ്‌സും കോട്ടും ടൈയും ധരിക്കുന്നത്? ഒരു ഇന്ത്യക്കാരനും കടല്‍ കടക്കാന്‍ പാടില്ലല്ലോ, അതല്ലേ നമ്മുടെ പൂര്‍വിക സംസ്‌കാരം? എന്തിനാണ് അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അറേബ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യക്കാര്‍ ഇടിച്ചു കയറുന്നത്?
എന്തിനാണ് ബി ജെ പി സര്‍ക്കാരിന്റെ ഇന്ത്യന്‍ പ്രസിഡന്റ് ജി 20 യുടെ ഡല്‍ഹി സമ്മേളനത്തില്‍ മഹാ ഉപനിഷത്തിലെ 'വാസുധൈവ കുടുംബകം' എന്ന വാക്യം ഉദ്ധരിച്ച് പ്രസംഗിച്ചത്? ലോകം മുഴുവനിലും ഉള്ള മനുഷ്യര്‍ ഇന്ത്യക്കാര്‍ക്കും സഹോദരങ്ങളാണോ? ''ഉദാത്തമായ ചിന്തകള്‍ എല്ലാ ദിക്കുകളില്‍ നിന്നു നമ്മിലേക്ക് വരട്ടെ'' എന്നത് ഋഗ്വേദസൂക്തമല്ലേ? വിദേശ വിരോധം ഇവിടെ മുഴക്കുന്നവര്‍ വിദേശിയുടെ സ്വാധീനത്തിലല്ലേ? ഇന്ത്യയുടെ ശാപം അതിന്റെ മനു പഠിപ്പിച്ച ജാതി സമ്പ്രദായമാണ് എന്ന് ഇനിയും ഹിന്ദുത്വവാദികള്‍ മനസ്സിലാക്കിയിട്ടില്ലേ? അവര്‍ ജാതീയതയുടെ മൗലികവാദമാണ് പ്രചരിപ്പിക്കുന്നത്. സ്വയം നശിക്കുന്ന വൈരത്തിന്റെ വസന്ത ബാധിച്ചവരാണ് അവര്‍.
ലോകം മുഴുവനിലും ഉള്ള മനുഷ്യർ ഇന്ത്യക്കാർക്കും സഹോദരങ്ങളാണെന്ന 'വാസുധൈവ കുടുംബകം' എന്ന സന്ദേശവും, 'ഉദാത്തമായ ചിന്തകൾ എല്ലാ ദിക്കുകളിൽ നിന്നും നമ്മിലേക്ക് വരട്ടെ' എന്ന ഋഗ്വേദ സൂക്തവും ഉയർത്തിപ്പിടിക്കുന്ന ഭാരതീയ പാരമ്പര്യത്തിന് വിദേശ വിരോധം ചേർന്നതല്ല. നന്മ ഏത് കാലത്തും ഏത് ദേശത്തും ഉണ്ടായാലും അത് ഭാരതത്തിന് അന്യമാകരുത്. അതൊക്കെ സ്വീകരിച്ച പാരമ്പര്യമാണ് ഈ നാടിനെ വളർത്തിയത്."
ഒരു സംസ്‌കാരത്തിന് മറ്റു സംസ്‌കാരങ്ങളെ കീഴ്‌പ്പെടുത്തി ജീവിക്കാനുള്ള ശ്രമമാണ് ലോക ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇനിയും പഠിക്കാന്‍ കാലമായില്ലേ?
നന്മ ഏത് കാലത്തും ഏത് ദേശത്തും ഉണ്ടായാലും അത് ഭാരതത്തിനു അന്യമാകരുത്. അതൊക്കെ സ്വീകരിച്ച പാരമ്പര്യമാണ് ഈ നാടിനെ വളര്‍ത്തിയത്. പാശ്ചാത്യ നാടുകളിലെ വിദ്യാഭ്യാസ സമ്പ്രദായവും ചികിത്സാപഠനങ്ങളും മരുന്നുകളും നമുക്ക് ലഭ്യമാകണം. അഫ്ഗാനിസ്ഥാനത്തിലെ താലിബാന്റെ പ്രാകൃതമായ സംസ്‌കാരത്തിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടോ? ഇന്ത്യയുടെ നന്മകള്‍ ലോകത്തിനു കൊടുക്കാനും മറ്റു ദേശങ്ങളിലെ നേട്ടങ്ങള്‍ സ്വീകരിക്കാനും നമുക്ക് കഴിയണം.
ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. അത് രാജ്യത്ത് വളര്‍ത്തുന്നത് വൈരമാണ്. പരസ്പരം അകറ്റി വൈരം വളര്‍ത്തി വളരാനുള്ള പാര്‍ട്ടിയുടെ നയം, ഈ സംസ്‌കാരത്തെയും ഈ നാടിന്റെ സ്രോതസ്സുകളെയും നിഷേധിക്കുന്നതാണോ എന്ന് തിരിച്ചറിയേണ്ടത് ഈ നാട്ടിലെ ഹൈന്ദവസമൂഹം തന്നെയാണ്. ക്രിസ്തുവിനോടും ക്രൈസ്തവരോടും കാണിക്കുന്ന ശത്രുത ആത്മഹത്യാപരമാണ്. അത് നമ്മെ കൊണ്ടുപോകുന്നത് തൊട്ടുകൂടായ്മയിലേക്കും ജാതിവൈരത്തിന്റെ ഹിംസാത്മക സംസ്‌കാരത്തിലേക്കും ആയിരിക്കും. ഇന്ത്യയിലെ ക്രിസ്ത്യാ നികള്‍ ആകാശത്തില്‍ നിന്ന് പൊട്ടി വീണവരല്ല. ഈ നാടിന്റെ സംസ്‌കാരത്തിന്റെയും കൂട്ടായ്മയുടെയും സൃഷ്ടിയില്‍ പങ്കുചേര്‍ന്ന ഇവിടത്തെ പൗരന്മാരാണ്. ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷം ഈ നാടിന് ചെയ്തിട്ടുള്ള സേവനം വളരെ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം എന്ന രണ്ടു മണ്ഡലങ്ങളില്‍ അവര്‍ നിര്‍വഹിച്ച സേവനങ്ങള്‍ ഏത് ന്യൂനപക്ഷങ്ങളുടെയുംകാള്‍ വലുതാണ്. ഈ നാടിന്റെ ഭരണത്തില്‍ എത്തിയവര്‍ ശത്രുതയുടെയും വൈരത്തിന്റെയും വക്താക്കള്‍ ആകുന്നത് ഈ നാടിന്റെ ഭാവിക്ക് അപകടകരമാകും. ഈ പ്രതിസന്ധി ഗൗരവമായി വീക്ഷിക്കുകയും വിലയിരുത്തുകയും ഇടപെടുകയും ചെയ്യേണ്ടത് ഇവിടത്തെ ഭൂരിപക്ഷ സമൂഹം തന്നെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ കലാപങ്ങളും അതിനുശേഷം ഉണ്ടായ വിലയിരുത്തലുകളും മനസ്സിലാക്കുന്ന നേതാക്കള്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു.