Baladeepam

പരുന്തിന്റെ പാത

Sathyadeepam

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 10,000 അടി ഉയരത്തില്‍ പറക്കുവാന്‍ സാധിക്കുന്നപ്പോലെ ആ ഉയരത്തില്‍ നിന്ന് വേഗം പറന്നിറങ്ങാനും പരുന്തിന് സാധിക്കും. നമ്മുടെ ജീവിതിലേക്ക് ഈ പാഠമുള്‍ക്കൊണ്ടാല്‍, ഉയരങ്ങളില്‍ പറക്കുവാനും അതുപോലെ പറന്നിറങ്ങാനും നമുക്കാകണം.

ഒരിക്കല്‍ ഒരു വൈദികനും ബ്രദറും കൂടി പ്രഭാതസവാരിക്കിറങ്ങി. ഈ വൈദികന് പരുന്തുകളെ ഇഷ്ടമായതിനാല്‍ ആകാശവിതാനത്തില്‍ പറക്കുന്ന പരുന്തിനെ ശ്രദ്ധിച്ചായിരുന്നു നടത്തം. ആ പരുന്തിനെ ബ്രദറിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആകാശവിതാനത്തില്‍ നിന്ന് ആ പരുന്ത് പതിയെ താഴേക്ക് പറന്നിറങ്ങുന്നത് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു കാക്കകള്‍ ആ പരുന്തിന്റെ ചുറ്റും വട്ടംകൂടി. കുറെ കഴിഞ്ഞപ്പോള്‍ കാക്കകള്‍ ആ പരുന്തിനെ കൊത്തിപറിക്കുവാന്‍ തുടങ്ങി. ആ കാഴ്ച കണ്ട് സങ്കടപ്പെട്ട് നടക്കുന്ന വൈദികന്റെ തോളില്‍ തട്ടി ആ ബ്രദര്‍ പറഞ്ഞു: ''അച്ചാ അത് കൃഷ്ണപരുന്താണ്. അത് പറക്കേണ്ടത് ആകാശങ്ങളുടെ വിതാനങ്ങളിലാണ്. അതുവിട്ട് താഴെക്കിറങ്ങിയാല്‍ ഇതുപോലെ കൊത്തുകൊള്ളും.''

ജീവിതത്തില്‍ നമുക്ക് ആകാശവിതാനങ്ങളില്‍ പറക്കാന്‍ ശ്രമിക്കാം. കൊത്തുകള്‍ ഒഴിവാക്കാന്‍ മാത്രമല്ല; സാധ്യതയിലേക്ക് കുതിക്കാന്‍. ഉയരങ്ങളിലേക്ക് ഉയരുന്നതുപോലെ പറന്നിറങ്ങാനും മറക്കരുത് കേട്ടൊ!

ജോണ്‍ ജോസഫ്‌

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം