Baladeepam

ഓട്ടമത്സരം

Sathyadeepam

കുസൃതിക്കണക്ക്

സ്കൂളില്‍ സ്പോര്‍ട്സ് ദിനമാണ്. സ്റ്റേഡിയം നിറയെ കുട്ടികള്‍. ചുറ്റും അലങ്കരിച്ചിരിക്കുന്നു. ആകെ സുഖകരമായ ബഹളം. ഓട്ടമത്സരത്തിനുള്ള ട്രാക്കില്‍ തുല്യദൂരത്തായി 12 കൊടികള്‍ പാറിക്കളിക്കുന്നു. ആദ്യത്തെ കൊടിയാണ് ആരംഭബിന്ദു അഥവാ സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ്. മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ അവിടെ ഒത്തുകൂടി. കൂട്ടത്തില്‍ സ്കൂളിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായ ജോണിയുമുണ്ടായിരുന്നു. ഓട്ടം തുടങ്ങി എട്ടു സെക്കന്‍റിനുശേഷം ജോണി എട്ടാമത്തെ കൊടിയുടെ അടുത്തെത്തിക്കഴിഞ്ഞു. എങ്കില്‍ പന്ത്രണ്ടാമത്തെ കൊടിയുടെ അടുത്തെത്തി ഓട്ടം അവസാനിപ്പിക്കുവാന്‍ ജോണിക്ക് ആകെ എത്ര സമയം വേണ്ടിവരും എന്നു പറയാമോ? ആദ്യവസാനം ഒരേ വേഗതയിലാണു ജോണി ഓടുന്നതും.

ഉത്തരം : 12 സെക്കന്‍റ് എന്ന് പെട്ടെന്നു പറയുവാന്‍ തോന്നിപ്പോകും. പക്ഷേ, അത് ശരിയല്ല. ഒന്നാമത്തെ കൊടി (flag) മുതല്‍ എട്ടാമത്തെ കൊടി വരെ 7 ഖണ്ഡങ്ങള്‍ ആണുള്ളത്. ഈ ദൂരം ഓടുവാന്‍ 8 സെ. സമയം എടുത്തു. അതുപോലെ ആദ്യകൊടി മുതല്‍ പന്ത്രണ്ടാമത്തെ കൊടിവരെ 11 ഖണ്ഡങ്ങള്‍ ആണുള്ളത്. ഓരോ ഖണ്ഡം ഓടുവാനും ജോണി 8/7 സെക്കന്‍റ് സമയമാണെടുത്തത്. അതിനാല്‍ 11 ഖണ്ഡങ്ങള്‍ ഓടുവാന്‍ 8/7 x 11 = 88/7 = 12 4/7 സെക്കന്‍റ് സമയമാണെടുക്കുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം