Baladeepam

Logos Quiz 2020

Sathyadeepam

നിയമാവര്‍ത്തനം 25-ാം അദ്ധ്യായം

1. രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ സമീപിക്കേണ്ടത് എവിടെ?

2. കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് എത്ര ചാട്ടയടിയാണു നല്കുന്നത്?

3. പുതിയ നിയമത്തില്‍ ഒന്നു കുറയെ നാല്പത് അടി വീതം ഞാന്‍ കൊണ്ടു എന്നു പറയുന്നതാര്?

4. ഒരുവന്‍ ഭര്‍ത്തൃസഹോദരധര്‍മ്മം പാലിക്കേണ്ടത് എപ്പോള്‍?

5. ചെരുപ്പഴിക്കപ്പെട്ടവന്‍റെ ഭവനം എന്ന് ഇസ്രായേലില്‍ അറിയപ്പെടുന്നത് ആരുടെ ഭവനമാണ്?

6. നിന്‍റെ സഞ്ചിയില്‍ ഉണ്ടായിരിക്കരുത്. എന്ത്?

7. ചെറുതും വലുതുമായ രണ്ടു തരം അളവുപാത്രങ്ങള്‍ ഉണ്ടായിരിക്കരുത്. എവിടെ?

8. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് ദീര്‍ഘായുസ്സോടെയിരിക്കുന്നതിനു കട്ടികളും അളവു പാത്രങ്ങളും എങ്ങനെയായിരിക്കണം?

9. നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ നിന്ദ്യരാണ്. ആര്‍ക്ക്?

10. ഈജിപ്തില്‍ നിന്നു പോന്നപ്പോള്‍ ദൈവഭയമില്ലാതെ വഴിയില്‍വച്ച് ഇസ്രായേലിനെ ആക്രമിച്ചത് ആര്?

ഉത്തരങ്ങള്‍
1. ന്യായാസനത്തെ.
2. നാല്പതില്‍ കവിയരുത്.
3. പൗലോസ് ശ്ലീഹ.
4. സഹോദരന്‍റെ ഭാര്യ പുത്രനില്ലാതെ മരിച്ചാല്‍.
5. ഭര്‍ത്തൃസഹോദരന്‍റെ ധര്‍മം പാലിക്കാത്തവന്‍റെ ഭവനം.
6. തൂക്കംകൂടിയതും കുറഞ്ഞതുമായ രണ്ടു തരം കട്ടികള്‍.
7. വീട്ടില്‍.
8. നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.
9. ദൈവമായ കര്‍ത്താവിന്.
10. അമലേക്ക്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം