കഥകള്‍ / കവിതകള്‍

മാലാഖമാര്‍

sathyadeepam

എം.ആര്‍. ജോണ്‍, കൈപ്പട്ടൂര്‍


വെള്ളച്ചിറകുകള്‍ വീശി വിഹായസ്സില്‍
നീന്തി നടക്കും മാലാഖ.
മുല്ലപ്പൂവിന്‍ മൊട്ടുകള്‍ പോലെ
പുഞ്ചിരിതൂകും മാലാഖ.
സ്വര്‍ഗ്ഗകവാടം തന്നുടെ വീഥിയില്‍
വഴി കാണിക്കും മാലാഖ.
സ്വര്‍ഗ്ഗപിതാവിന്‍ ഭവനം തന്നില്‍
തംബുരു മീട്ടും മാലാഖ.

ഇവിടെയിഹത്തില്‍ നന്മകള്‍ ചെയ്യാന്‍-
സേവനപാതയില്‍ മുന്നേറാന്‍.
വെള്ളപ്രാവുകള്‍ പാറി നടപ്പൂ-
മനസ്സില്‍ പ്രോജ്ജ്വല ദീപവുമായ്.
ആശ്വാസത്തിന്‍ കുളിരലയായ്-
മനസ്സിന്‍ സാന്ദ്വന ഗാനവുമായ്
രോഗീക്കരികേ ചിരിതൂകി-
നില്‍ക്കും നേഴ്സ് എന്നൊരു മാലാഖ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം