കഥകള്‍ / കവിതകള്‍

ഭാരതാംബ

sathyadeepam

ആന്‍റണി പാലയൂര്‍

അഴികളില്‍ മുഖം താഴ്ത്തിയ പുത്രന്‍റെ
മിഴികളില്‍ നോക്കിയവളമ്മ ചൊല്ലി!
"പോക്കുവെയിലേറ്റു വാടല്ലെ കണ്ണാ
തീക്കനലേറ്റിയും നേടുക മാതൃഭൂമി!

പരദേശദ്രോഹികള്‍ തൂക്കുമരങ്ങളില്‍
അര്‍ജ്ജുനന്മാരെ വരിഞ്ഞുകെട്ടി
രക്തം തിളച്ചവരമ്മമാര്‍ ഗര്‍ജ്ജിച്ചു.
കൊലമരം ഞങ്ങള്‍ക്കും പൂമരങ്ങള്‍!
നെറികെട്ട പരദേശിക്കടിമയായി
പെറ്റില്ല, പേറില്ല ഭാരതസ്ത്രീ!
മക്കളെ ധീരമായ് പോരാടിയേറുക
കൊലക്കയര്‍ പൂഹാരമാക്കണം രാജ്യസ്നേഹി!
വാനിലുയര്‍ന്നിടും നിന്‍ ധീരപതാകയെ
പതിനായിരങ്ങളന്ന് തൊഴുതു നില്‍ക്കും!
അപ്രവാഹത്തിലായ് ചുട്ടുദഹിച്ചിടും
അധര്‍മ്മ ശക്തിതന്നടിവേരുകള്‍!
നിശ്ചയമേവര്‍ക്കും നാടിനും നിത്യമാം
സ്വര്‍ഗ്ഗം സുനിശ്ചിതം സ്വാതന്ത്ര്യവും
വന്ദേമാതരം നീയന്ത്യമായ് ചെല്ലുമ്പോള്‍
ചിന്താമനങ്ങളില്‍ കടലിരമ്പും!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം