കഥകള്‍ / കവിതകള്‍

അറിഞ്ഞില്ല ഞാന്‍…

Sathyadeepam

സോഫിയ പോള്‍, താബോര്‍

കാറ്റത്തുലയുന്ന കളിവഞ്ചിപോലെ,
സഹനത്തിന്‍ കാറ്റില്‍ ഞാന്‍ ഉലഞ്ഞ നേരം
കണ്ണും നിറഞ്ഞു നെഞ്ചും നിറഞ്ഞ്,
കാതോര്‍ത്തു ചാരത്തുനിന്ന നേരം.
കുശവന്‍റെ കയ്യിലെ കളിമണ്ണുപോലെ
അന്നാളില്‍ എന്നെ… മെനഞ്ഞെടുത്തു…
അറിഞ്ഞില്ല ഞാനും… അറിഞ്ഞില്ല ഞാനും
അങ്ങേ കരത്താല്‍ പിടിച്ചെടുത്തു
കരയെ തഴുകുന്ന തിരമാലപോലെ
ആശ്വാസമായെന്നില്‍ നിറഞ്ഞ നേരം
അറിഞ്ഞില്ല ഞാനും അറിഞ്ഞില്ല ഞാനും
അങ്ങേ കരത്താല്‍ പിടിച്ചെടുത്തു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]